ഫ്രഞ്ച് ഓപ്പണും മാറ്റിവച്ചു; സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനം

ലോകം മുഴുവന്‍ കോവിഡ് 19 വൈറസ് ഭീതിയിലായ സാഹചര്യത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് മാറ്റിവച്ചു
ഫ്രഞ്ച് ഓപ്പണും മാറ്റിവച്ചു; സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനം

ലോകം മുഴുവന്‍ കോവിഡ് 19 വൈറസ് ഭീതിയിലായ സാഹചര്യത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് മാറ്റിവച്ചു. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 4വരെ നടത്താനാണ് തീരുമാനമെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി. മെയ് 24 മുതല്‍ ജൂണ്‍ ഏഴ്് വരെയാണ് ടൂര്‍ണമെന്റ് നടത്താനിരുന്നത്. 

കോവിഡ് 19 ലോകമെങ്ങും മരണം വിതയ്ക്കുന്ന സാഹചര്യത്തില്‍ വിവിധ കായിക മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു.  ഐപിഎല്‍, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളും കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ലീഗും മാറ്റിവച്ചു.

യൂറോ കപ്പ് ഫുട്‌ബോള്‍ ലീഗ് അടുത്ത വര്‍ഷം നടത്തിയാല്‍ മതിയെന്നാണ് യുവേഫയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായത്. 2021ല്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെ നടത്താനാണ് യോഗം തീരുമാനിച്ചത്. നേരത്തെ ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ടൂര്‍ണമെന്റ് നടത്താനാണ് നിശ്ചയിച്ചിരുന്നത്.

ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നടക്കുന്ന ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിന് പുറമേ ചാമ്പ്യന്‍സ് ലീഗ്, യുറോ ലീഗ്, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ എന്നിവയും തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

നിലവില്‍ ലോകത്താകമാനം 1,80,000 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏഴായിരത്തിലധികം പേര്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് രോഗം ഏറ്റവുമധികം പടര്‍ന്നുപിടിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com