മാര്‍ച്ച് 18 വെറുമൊരു ദിനമല്ല; സച്ചിന്റെ അവസാന ഏകദിനം, കാര്‍ത്തിക്കിന്റെ ഹീറോയിസം, കോഹ് ലിയുടെ 183

2012ലെ ഏഷ്യാ കപ്പോടെയാണ് സച്ചിന്‍ ഏകദിനത്തോട് വിടപറഞ്ഞത്. പാകിസ്ഥാനെതിരായ മത്സരമായിരുന്നു അത്
മാര്‍ച്ച് 18 വെറുമൊരു ദിനമല്ല; സച്ചിന്റെ അവസാന ഏകദിനം, കാര്‍ത്തിക്കിന്റെ ഹീറോയിസം, കോഹ് ലിയുടെ 183

മാര്‍ച്ച് 18 ഇന്ത്യന്‍ ക്രിക്കറ്റിന് മറക്കാനാവാത്ത ഓര്‍മകളുടെ ദിനമാണ്. സച്ചിന്റെ അവസാന ഏകദിനം, നിദാഹസ് ട്രോഫിയിലെ കാര്‍ത്തിക്കിന്റെ ഹീറോയിസം, കോഹ് ലിയുടെ 183...

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ നിലക്കുപ്പായം അവസാനമായി അണിഞ്ഞ ദിവസമാണ് മാര്‍ച്ച് 18. 2012ലെ ഏഷ്യാ കപ്പോടെയാണ് സച്ചിന്‍ ഏകദിനത്തോട് വിടപറഞ്ഞത്. പാകിസ്ഥാനെതിരായ മത്സരമായിരുന്നു അത്. 

സച്ചിന്റെ അവസാന ഏകദിനം തകര്‍പ്പന്‍ ചെയ്‌സിങ്ങിലൂടെ കോഹ് ലി അവിസ്മരണീയമാക്കി. 183 റണ്‍സ് ആണ് കോഹ് ലി 330 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരവെ കോഹ് ലി അടിച്ചെടുത്തത്. 2012ലെ ഏഷ്യാ കപ്പിലാണ് സച്ചിന്റെ തന്റെ നൂറാം അര്‍ധശതകവും തികച്ചത്. 

2018 മാര്‍ച്ച് 18ന് ആരാധകരെ ത്രില്ലടിപ്പിച്ചാണ് ദിനേശ് കാര്‍ത്തിക് ഗ്രൗണ്ട് വിട്ടത്. നിദാഹസ് ട്രോഫിയില്‍ അവസാന പന്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 5 റണ്‍സ്. അവസാന പന്തില്‍ സിക്‌സ് പറത്തി 32 വര്‍ഷം മുന്‍പത്തെ പാക് താരം ജാവേദ് മിയാന്‍ദാദിന്റെ പ്രകടനം കാര്‍ത്തിക് വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ഓര്‍മകളിലെത്തിച്ചു. 8 പന്തില്‍ നിന്ന് 29 റണ്‍സാണ് കാര്‍ത്തിക് അവിടെ അടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com