'അറിയാത്ത ഒന്നിനെ ബഹുമാനിച്ചാല്‍ പ്രതിഫലം കിട്ടും', കൊറോണയെ തുരത്താന്‍ ടെസ്റ്റ് ക്രിക്കറ്റ് മാതൃകയുമായി സച്ചിന്‍ 

പിച്ചിലെ സാഹചര്യങ്ങളേയും ബൗളറേയും അറിയില്ലെങ്കില്‍ പ്രതിരോധമാണ് മികച്ച ആക്രമണം, സച്ചിന്‍ പറഞ്ഞു
'അറിയാത്ത ഒന്നിനെ ബഹുമാനിച്ചാല്‍ പ്രതിഫലം കിട്ടും', കൊറോണയെ തുരത്താന്‍ ടെസ്റ്റ് ക്രിക്കറ്റ് മാതൃകയുമായി സച്ചിന്‍ 


മുംബൈ: കൊറോണ വൈറസിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ലോകം. കൊവിഡ് 19നെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് പല വിധ ആശയങ്ങളിലൂടെ ബോധവത്കരണം നടത്താനുള്ള ശ്രമങ്ങള്‍ വരുമ്പോള്‍ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും അതിനൊപ്പം കൂടുന്നുണ്ട്. 

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ മാതൃക സ്വീകരിക്കണമെന്നാണ് സച്ചിന്‍ പറയുന്നത്. നിങ്ങള്‍ക്ക് അറിയാത്ത ഒന്നിനെ ബഹുമാനിച്ചാല്‍ ടെസ്റ്റ് ക്രിക്കറ്റ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും. നിങ്ങളുടെ ക്ഷമക്ക് ഫലം ലഭിക്കും. പിച്ചിലെ സാഹചര്യങ്ങളേയും ബൗളറേയും അറിയില്ലെങ്കില്‍ പ്രതിരോധമാണ് മികച്ച ആക്രമണം, സച്ചിന്‍ പറഞ്ഞു. 

പ്രതിരോധിക്കുകയാണ് വേണ്ടത് എങ്കില്‍, ക്ഷമയാണ് ഇപ്പോള്‍ വേണ്ടത്. എന്റെ പ്രൊഫഷണല്‍ ക്രിക്കറ്റ് കരിയറിന് ഇടയിലോ അതിന് ശേഷമോ ഇങ്ങനെയൊന്ന് ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യയിലും ലോകത്തും ക്രിക്കറ്റ് നിശ്ചലമായിരിക്കുന്നു, സച്ചിന്‍ ചൂണ്ടിക്കാട്ടി. 

ടെസ്റ്റ് ക്രിക്കറ്റില്‍ പാര്‍ട്ണര്‍ഷിപ്പും, ടീം വര്‍ക്കുമാണ് പ്രധാനം, നിലവിലെ സാഹചര്യത്തിലും അതാണ് വേണ്ടത്. ബാറ്റ് ചെയ്യുമ്പോള്‍ ഒരു ബാറ്റ്‌സ്മാന്‍ എളുപ്പമുള്ള ഓവറുകള്‍ നോക്കി സ്‌ട്രൈക്ക് ചെയ്യുകയും, പ്രയാസമേറിയ ബൗളര്‍മാരുടെ മുന്‍പിലേക്ക് പാര്‍ട്ണറെ വിട്ടുനല്‍കുകയും ചെയ്താല്‍ ഇന്നിങ്‌സ് തകര്‍ന്നടിയും. ടെസ്റ്റ് ക്രിക്കറ്റ് നല്‍കുന്ന വലിയ പാഠമാണ് ഇത്, സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com