ക്വാറന്റൈനിലും ആന്‍ഡേഴ്‌സന് വെറുതെയിരിക്കാന്‍ വയ്യ, മകളെ എടുത്തുയര്‍ത്തി പരിശീലനം 

കുടുംബത്തോടൊപ്പം സമയം ചിലവിടുമ്പോള്‍ തന്നെ പരിശീലനം എങ്ങനെ നടത്താമെന്ന് കാട്ടി തരികയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍
ക്വാറന്റൈനിലും ആന്‍ഡേഴ്‌സന് വെറുതെയിരിക്കാന്‍ വയ്യ, മകളെ എടുത്തുയര്‍ത്തി പരിശീലനം 

കൊവിഡ് 19 നല്‍കിയ ഇടവേള ആസ്വദിക്കുകയാണ് ഇംഗ്ലണ്ട് താരം ജിമ്മി ആന്‍ഡേഴ്‌സന്‍. കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ ലഭിച്ച അവസരത്തിലും ആന്‍ഡേഴ്‌സന്‍ പരിശീലനം നടത്താതിരിക്കാന്‍ തയ്യാറല്ല. കുടുംബത്തോടൊപ്പം സമയം ചിലവിടുമ്പോള്‍ തന്നെ പരിശീലനം എങ്ങനെ നടത്താമെന്ന് കാട്ടി തരികയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍. 

തന്റെ മക്കളില്‍ ഒരാളെ ഉയര്‍ത്തിയാണ് ജിമ്മിലെ പരിശീലനം വീട്ടില്‍ മറ്റൊരു തരത്തില്‍ ആന്‍ഡേഴ്‌സന്‍ പരീക്ഷിക്കുന്നത്. വീട്ടില്‍ പരിശീലനം നടത്താന്‍ എന്നെ സഹായിക്കുന്നതിന് ഈ പെണ്‍കുട്ടികള്‍ക്ക് സന്തോഷമേയുള്ളുവെന്ന് ആന്‍ഡേഴ്‌സന്‍ വീഡിയോക്കൊപ്പം കുറിക്കുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by James Anderson (@jimmya9) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com