ധോനി, രാഹുല്‍, പന്ത്, മൂന്ന് പേരേയും ഒരുമിച്ച് കളിപ്പിക്കാം; വഴി പറഞ്ഞ് വസീം ജാഫര്‍ 

'ധോനിയുടെ ഫിറ്റ്‌നസ് തൃപ്തികരമാണെങ്കില്‍ ധോനിക്കപ്പുറമുള്ള ടീമിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല'
ധോനി, രാഹുല്‍, പന്ത്, മൂന്ന് പേരേയും ഒരുമിച്ച് കളിപ്പിക്കാം; വഴി പറഞ്ഞ് വസീം ജാഫര്‍ 

പിഎല്‍ പതിമൂന്നാം സീസണ്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക ധോനിക്കാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ധോനിയെ എങ്ങനെ ഉള്‍ക്കൊള്ളിക്കാനാവും എന്ന ചോദ്യം ഉയരുമ്പോള്‍ വഴി പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. 

ധോനിയുടെ ഫിറ്റ്‌നസ് തൃപ്തികരമാണെങ്കില്‍ ധോനിക്കപ്പുറമുള്ള ടീമിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. കാരണം വിക്കറ്റിന് പിന്നിലും, ബാറ്റിങ് ഓര്‍ഡറില്‍ താഴേയും ടീമിന് മുതല്‍ക്കൂട്ടാണ് ധോനി. ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതോടെ രാഹുലിന് മേലുള്ള സമ്മര്‍ദം കുറയും. ആവശ്യമെങ്കില്‍ പന്തിനെ ബാറ്റ്‌സ്മാനായി പരിഗണിക്കാം എന്നും ജാഫര്‍ ചൂണ്ടിക്കാണിക്കുന്നു. 

കളിക്കളത്തില്‍ കളിച്ച് തന്നെ തെളിയിച്ചാലെ ധോനിയെ ടീമിലേക്ക് ഇനി പരിഗണിക്കുകയുള്ളെന്ന് സെലക്ടര്‍മാര്‍ പറഞ്ഞു കഴിഞ്ഞു. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ കളിക്കളത്തില്‍ മികവ് കാണിക്കാനുള്ള സാധ്യതകള്‍ ധോനിയുടെ മുന്‍പില്‍ നിന്ന് അകലും. 

ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടത്. എന്നാല്‍, ധോനിയെ പോലൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഐപിഎല്ലിലെ പ്രകടനം മാനദണ്ഡമാക്കില്ലെന്ന പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരമായ ആകാശ് ചോപ്ര മുന്‍പോട്ടു വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com