ജിന്‍ ഉത്പാദനം നിര്‍ത്തിവെച്ച് വോണിന്റെ കമ്പനി, ആശുപത്രികളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കുന്നു

വോണ്‍ സഹഉടമയായുള്ള സെവന്‍ സീറോ എയ്റ്റ് എന്ന കമ്പനിയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്
ജിന്‍ ഉത്പാദനം നിര്‍ത്തിവെച്ച് വോണിന്റെ കമ്പനി, ആശുപത്രികളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കുന്നു

കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകുകയാണ് ലോകം. ലോകം ഇതുവരെ കാണാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തുകയാണ് ഓസീസ് മുന്‍ പേസര്‍ ഷെയ്ന്‍ വോണ്‍. 

തന്റെ ജിന്‍ ഉത്പാദന ഫാക്ടറിയിലെ ജിന്‍ നിര്‍മാണം നിര്‍ത്തി വെച്ച് പകരം, സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കുകയാണ് വോണ്‍. വോണ്‍ സഹഉടമയായുള്ള സെവന്‍ സീറോ എയ്റ്റ് എന്ന കമ്പനിയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്. 

കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ കമ്പനികള്‍ തങ്ങളെ കൊണ്ട് ആവുന്നത് ചെയ്യണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊറോണ വൈറസിനെ ചെറുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങളില്‍ നമ്മളാല്‍ കഴിയും വിധം സഹായം നല്‍കണം എന്ന് വോണ്‍ പറയുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആശുപത്രികളിലേക്കാണ് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com