പ്രീമിയര്‍ ലീഗ് നീട്ടിയതോടെ ലിവര്‍പൂളിന് എട്ടിന്റെ പണി; അവസാന മൂന്ന് കളികള്‍ നിര്‍ണായകം 

മെയ് രണ്ടിന് ആഴ്‌സണലിനെ ലിവര്‍പൂള്‍ തകര്‍ക്കുകയും, മാഞ്ചസ്റ്റര്‍ സിറ്റിയെ ബേണ്‍മൗത്ത് തോല്‍പ്പിക്കുകയും ചെയ്താല്‍ ലിവര്‍പൂള്‍ അവിടെ കിരീടം ഉറപ്പിക്കും
പ്രീമിയര്‍ ലീഗ് നീട്ടിയതോടെ ലിവര്‍പൂളിന് എട്ടിന്റെ പണി; അവസാന മൂന്ന് കളികള്‍ നിര്‍ണായകം 

30 വര്‍ഷത്തിന് ശേഷം പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന് മുന്‍പിലേക്കെത്തിയ സീസണ്‍. 9 ലീഗ് മത്സരങ്ങള്‍ ലിവര്‍പൂളിന് മുന്‍പില്‍ ബാക്കി നില്‍ക്കെ ക്ലോപ്പും സംഘവും കിരീടം ഉറപ്പിച്ചിരുന്നു. പക്ഷേ ലിവര്‍പൂളിന്റെ കിരീട സ്വപ്‌നങ്ങളെ കൊവിഡ് 19 കീഴ്‌മേല്‍ മറിക്കുമെന്ന് ഉറപ്പായി. 

ഏപ്രില്‍ 30 വരെയാണ് പ്രീമിയര്‍ ലീഗിലെ എല്ലാ മത്സരങ്ങളും മാറ്റി വെച്ചിരിക്കുന്നത്. ഏപ്രില്‍ 30ന് ശേഷം സീസണ്‍ പുനഃരാരംഭിക്കാനാവാതെ വന്നാല്‍ ലിവര്‍പൂളിനെ വിജയിയായി പ്രഖ്യാപിക്കില്ലെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ നല്‍കുന്ന സൂചന.

പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനഃരാരംഭിച്ചതിന് ശേഷം വരുന്ന 9 മത്സരങ്ങളിലും തോല്‍ക്കാനുള്ള സാധ്യത ലിവര്‍പൂളിന് മുന്‍പിലുണ്ട് എന്നതാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കിരീടം നേടാന്‍ 9 കളിയില്‍ രണ്ട് ജയം മാത്രമാണ് ലിവര്‍പൂളിന് വേണ്ടത്. 

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയിന്റ് വ്യത്യാസമാണ് ലിവര്‍പൂളിനുള്ളത്. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ മാറ്റി വെച്ചതോടെ, ക്രിസ്റ്റല്‍ പാലസ്, മാഞ്ചസ്റ്റര്‍ സിറ്റി, ആസ്റ്റണ്‍ വില്ല, ബ്രൈറ്റണ്‍, ബേണ്‍ലി എന്നിവരുമായുള്ള ലിവര്‍പൂളിന്റെ മത്സരങ്ങള്‍ നീട്ടിവെച്ചു. ഈ മത്സരങ്ങള്‍ ഇനി നടത്താനാവുമോയെന്ന് വ്യക്തമല്ല. സീസണ്‍ വെട്ടിച്ചുരുക്കുമ്പോള്‍ ഈ മത്സരങ്ങള്‍ നടത്താന്‍ സാധ്യതയില്ലെന്നാണ് സൂചന. ഏപ്രില്‍ 30 മുതല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനഃരാരംഭിക്കും എന്ന് പറയുമ്പോള്‍ മെയ് 2നാണ് ലിവര്‍പൂളിന് പിന്നെയുള്ള മത്സരം. ഇത് ആഴ്‌സണലിന് എതിരെ. 

ഈ മത്സരങ്ങള്‍ പുനക്രമീകരിക്കുമ്പോഴും, സീസണിന്റെ അവസാനം ലിവര്‍പൂളിന് മുന്‍പില്‍ എതിരാളികളായി എത്തുക ആഴ്‌സണല്‍, ചെല്‍സി, ന്യൂകാസില്‍ എന്നിവരാവും. മെയ് രണ്ടിന് എമറൈറ്റ് സ്റ്റേഡിയത്തില്‍ ആഴ്‌സണലിനെ ലിവര്‍പൂള്‍ തകര്‍ക്കുകയും, മാഞ്ചസ്റ്റര്‍ സിറ്റിയെ ബേണ്‍മൗത്ത് തോല്‍പ്പിക്കുകയും ചെയ്താല്‍ ലിവര്‍പൂള്‍ അവിടെ കിരീടം ഉറപ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com