ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി അന്തരിച്ചു 

ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടത്തെ അടയാളപ്പെടുത്തിയ മുന്നേറ്റ നിരക്കാരനാണ് വിടവാങ്ങുന്നത്
ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി അന്തരിച്ചു 

കൊല്‍ക്കത്ത: ഇന്ത്യന്‍ ഇതിഹാസ ഫുട്‌ബോളര്‍ പി കെ ബാനര്‍ജി(82) അന്തരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടത്തെ അടയാളപ്പെടുത്തി മുന്നേറ്റ നിരക്കാരനാണ് വിടവാങ്ങുന്നത്. 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഫെബ്രുവരി ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ബാനര്‍ജി.1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 

1958, 1962, 1966 എന്നിങ്ങനെ മൂന്നുതവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം നായകനായിരുന്നു ബാനര്‍ജി. ഇന്ന് ഫ്രഞ്ച് ടീമിനെ സമനിലയില്‍ തളച്ച നിര്‍ണായക ഗോള്‍ നേടിയത് ബാനര്‍ജിയാണ്.

1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ 42 ന് തകര്‍ത്ത ഇന്ത്യന്‍ ടീമിലും ബാനര്‍ജി അംഗമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 84 മല്‍സരങ്ങള്‍ കളിച്ച ബാനര്‍ജി, 65 ഗോളുകളും നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com