യോ യോ ടെസ്റ്റില്‍ കോഹ്‌ലിയെ മലര്‍ത്തിയടിച്ച താരങ്ങള്‍; ഫിറ്റ്‌നസില്‍ വമ്പന്‍ ഇന്ത്യന്‍ നായകനല്ല 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫിറ്റ്‌നസ് ഭ്രാന്തനായി കരുതുന്നത് നായകന്‍ കോഹ് ലിയെയാണ്. പക്ഷേ യോ യോ ടെസ്റ്റില്‍ കോഹ് ലിയെ കടത്തി വെട്ടിയ താരങ്ങളുണ്ട്
യോ യോ ടെസ്റ്റില്‍ കോഹ്‌ലിയെ മലര്‍ത്തിയടിച്ച താരങ്ങള്‍; ഫിറ്റ്‌നസില്‍ വമ്പന്‍ ഇന്ത്യന്‍ നായകനല്ല 

2017 വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്‍പായിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിറ്റ്‌നസ് റെവല്യൂഷന് കോഹ് ലിയും സംഘവും തുടക്കമിട്ടത്. ടീമില്‍ ഇടംവേണമെങ്കില്‍ യോ യോ ടെസ്റ്റ് പാസ് ആവണം എന്ന മാനദണ്ഡം വന്നു. ഇതോടെ യുവരാജ് സിങ്, സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയായി. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫിറ്റ്‌നസ് ഭ്രാന്തനായി കരുതുന്നത് നായകന്‍ കോഹ് ലിയെയാണ്. പക്ഷേ യോ യോ ടെസ്റ്റില്‍ കോഹ് ലിയെ കടത്തി വെട്ടിയ താരങ്ങളുണ്ട്. അവര്‍ ഇവരാണ്...

കോഹ്‌ലിയുടെ ഫിറ്റ്‌നസ് ലെവലിനോട് കിടപിടിക്കുന്ന ഇന്ത്യന്‍ താരങ്ങളിലൊന്ന് മനീഷ് പാണ്ഡേയാണ്. 2017ല്‍ കോഹ് ലിയുടെ യോ യോ ടെസ്റ്റ് സ്‌കോര്‍ മനീഷ് മറികടന്നു. കോഹ് ലിയുടെ 19 എന്ന സ്‌കോര്‍ 19.2 സ്‌കോര്‍ ചെയ്താണ് മനീഷ് പാണ്ഡേ മറികടന്നത്. 

കരുണ്‍ നായര്‍

യോ യോ ടെസ്റ്റില്‍ കരുണ്‍ നായരുടെ സ്‌കോര്‍ എത്രയെന്ന് വ്യക്തമല്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ ട്രെയ്‌നറായിരുന്ന ശങ്കര്‍ ബസു തന്നെ ഇന്ത്യന്‍ ടീമിലെ ഫിറ്റസ്റ്റ് ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ചതായി കരുണ്‍ നായര്‍ പറയുന്നു. 

മായങ്ക്‌ ഡഗര്‍ 

2018ല്‍ തന്റെ യോ യോ ടെസ്റ്റിന്റെ സ്‌കോര്‍ മായങ്ക് പങ്കുവെച്ചിരുന്നു. 19.3 എന്ന സ്‌കോറാണ് ഡഗര്‍ തൊട്ടത്. ഇതോടെ കോഹ്‌ലിയേയും മനീഷ് പാണ്ഡേയേയും ഡാഗര്‍ മറികടന്നു. 

സര്‍ദാര്‍ സിങ്

ഇന്ത്യയുടെ മുന്‍ ഹോക്കി ടീം നായകന്‍ സര്‍ദാര്‍ സിങ്ങാണ് യോ യോ ടെസ്റ്റിലെ റെക്കോര്‍ഡ് സ്വന്തമാക്കി വെച്ചിരിക്കുന്നത്. 21.4 എന്ന സമയം കണ്ടെത്തി സര്‍ദാര്‍് സിങ് തന്റെ തന്നെ റെക്കോര്‍ഡ് ആയ 21.3 മറികടന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com