'അതുപോലൊരു കൂട്ടുകെട്ട് വേണ്ട സമയമാണ്'; കൈഫിനേയും യുവിയേയും ചൂണ്ടി മോദി 

ഇവരുടെ കൂട്ടുകെട്ട് എക്കാലവും നമ്മള്‍ ഓര്‍ക്കും. അതുപോലൊരു കൂട്ടുകെട്ട് വേണ്ട സമയമാണ് ഇത്...
'അതുപോലൊരു കൂട്ടുകെട്ട് വേണ്ട സമയമാണ്'; കൈഫിനേയും യുവിയേയും ചൂണ്ടി മോദി 

വരുടെ കൂട്ടുകെട്ട് എക്കാലവും നമ്മള്‍ ഓര്‍ക്കും. അതുപോലൊരു കൂട്ടുകെട്ട് വേണ്ട സമയമാണ് ഇത്...കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ അഭ്യര്‍ഥിച്ച ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നല്‍കിയത് ഇങ്ങനെ. 

ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവില്‍ എല്ലാവരും പങ്കാളിയാവണം എന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫും, യുവരാജ് സിങ്ങും ട്വീറ്റ് ചെയ്തിരുന്നു. വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി നമ്മെ പ്രാപ്തരാക്കുകയാണ് ജനതാ കര്‍ഫ്യുവിന്റെ ലക്ഷ്യമെന്നും, അവശ്യ സാധനങ്ങള്‍ കൂട്ടത്തോടെ വാങ്ങിവെച്ച് ഭീതി പടര്‍ത്തരുതെന്നും കൈഫ് ട്വീറ്റ് ചെയ്തിരുന്നു. 

ഈ രണ്ട് മികവുള്ള ക്രിക്കറ്റ് താരങ്ങളുടെ പാര്‍ട്ണര്‍ഷിപ്പുകള്‍ നമ്മള്‍ എന്നെന്നും ഓര്‍ക്കുന്നവയാണ്. അതുപോലൊരു കൂട്ടുകെട്ട് സൃഷ്ടിക്കേണ്ട സമയമാണ് ഇത്. കൊറോണക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ മുഴുവന്‍ പങ്കാളിയാവേണ്ട സാഹചര്യമാണ് ഇപ്പോള്‍, കൈഫിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോദി പറഞ്ഞു. 

2002ലെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലില്‍ കൈഫും യുവിയും ചേര്‍ന്ന് തീര്‍ത്ത കൂട്ടുകെട്ടാണ് മോദി ട്വീറ്റില്‍ പരാമര്‍ശിക്കുന്നത്. അന്ന് 326 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന് തകര്‍ന്ന് നില്‍ക്കുമ്പോഴാണ് കൈഫും യുവിയും ചേര്‍ന്ന് രക്ഷക്കെത്തിയത്. 121 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇവര്‍ ഇന്ത്യയെ വിജയതീരം തൊടീച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com