ആ സ്വപ്‌നവും തകരുന്നു; ഈസ്റ്റ് ബംഗാള്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോര് ഉപേക്ഷിച്ചേക്കും 

ആ സ്വപ്‌നവും തകരുന്നു; ഈസ്റ്റ് ബംഗാള്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോര് ഉപേക്ഷിച്ചേക്കും 

പ്രീമിയര്‍ ലീഗ് സീസണ്‍ നീട്ടിയതോടെ ടീമുകളുടെ പ്രീസീസണ്‍ ഷെഡ്യൂളിലും മാറ്റം വന്നേക്കും

കൊല്‍ക്കത്ത: ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ഈസ്റ്റ് ബംഗാള്‍ മത്സരം അനിശ്ചിതത്വത്തില്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ജൂലൈയിലാണ് പ്രീസീസണ്‍ പര്യടനത്തിന്റെ ഭാഗമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ത്യയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനഃരാരംഭിക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റി. 

പ്രീമിയര്‍ ലീഗ് സീസണ്‍ നീട്ടിയതോടെ ടീമുകളുടെ പ്രീസീസണ്‍ ഷെഡ്യൂളിലും മാറ്റം വന്നേക്കും. ജൂലൈ 26ന് കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം നടത്താന്‍ ലക്ഷ്യമിട്ടിരുന്നത്. പോഗ്ബ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ പോര് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ഈസ്റ്റ് ബംഗാളിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടികളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രതിനിധികള്‍ പങ്കെടുക്കുകയും, സ്റ്റേഡിയത്തിന്റെ നിലവാരത്തില്‍ മാഞ്ചസ്റ്ററിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി തൃപ്തി അറിയിക്കുതയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com