ഒരിക്കല്‍ കൂടി ക്രിക്കറ്റ് കളിക്കാനായേക്കില്ല, കോവിഡ് 19 തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന ഭയത്തില്‍ ഇംഗ്ലണ്ട് താരം 

'ഞാന്‍ ഇനി ക്രിക്കറ്റ് കളിക്കാന്‍ സാധ്യതയില്ല. ഏപ്രിലില്‍ കൗണ്ടി തുടങ്ങാനായില്ലെങ്കില്‍ അത് ജൂണ്‍, ജൂലൈയിലേക്ക് നീളും'
ഒരിക്കല്‍ കൂടി ക്രിക്കറ്റ് കളിക്കാനായേക്കില്ല, കോവിഡ് 19 തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന ഭയത്തില്‍ ഇംഗ്ലണ്ട് താരം 

മെയ് 29 വരെയാണ് കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. ഏപ്രിലില്‍ ആരംഭിക്കേണ്ടിയിരുന്ന കൗണ്ടി സീസണിന്റെ തുടക്കവും ഇതോടെ വൈകും. ഈ സമയം, കൊറോണ വൈറസിനെയെല്ലാം അതിജീവിച്ച് തനിക്ക് കളിക്കളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ എന്ന ആശങ്കയിലാണ് ഇംഗ്ലണ്ട് താരം ഗാരെത് ബാറ്റി. 

ഞാന്‍ ഇനി ക്രിക്കറ്റ് കളിക്കാന്‍ സാധ്യതയില്ല. ഏപ്രിലില്‍ കൗണ്ടി തുടങ്ങാനായില്ലെങ്കില്‍ അത് ജൂണ്‍, ജൂലൈയിലേക്ക് നീളും, ബാറ്റി പറയുന്നു. നാല്‍പ്പത്തിമൂന്നുകാരനായ ബാറ്റി ഒരു വര്‍ഷത്തെ എക്സ്റ്റന്‍ഷന്‍ കരാറാണ് സറേയുമായി ഒപ്പിട്ടിരിക്കുന്നത്. 

2020-21 സീസണോടെ ബെറ്റി കരിയര്‍ അവസാനിപ്പിക്കും. എന്നാല്‍ നിലവില്‍ കൊറോണ വൈറസ് ഭീഷണി പടര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കളിക്കളത്തിലേക്ക് ഇനിയൊരു മടങ്ങി വരവ് ഇല്ലാതെ തന്നെ താന്‍ വിടവാങ്ങേണ്ടി വരുമെന്നാണ് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ പറയുന്നത്. 

ഇംഗ്ലണ്ടിന് വേണ്ടി 9 ടെസ്റ്റുകള്‍ കളിച്ച താരമാണ് ബാറ്റി. 15 വിക്കറ്റും വീഴ്ത്തി. 1997ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ബെറ്റിയെ 11 വര്‍ഷത്തിന് ശേഷം 2016ല്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് വിളിച്ചത് വാര്‍ത്തയായിരുന്നു. 261 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 682 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com