കോവിഡ് ബാധിത ഇടങ്ങളില്‍ നിന്നെത്തിയ വിദ്യാഭ്യാസമുള്ളവര്‍ പോലും ആഘോഷിക്കുകയാണ്, സങ്കടം തോന്നുന്നുവെന്ന് ഹര്‍ഷ ഭോഗ്‌ലേ

'കോടിക്കണക്കിന് ജനങ്ങളുടെ പോരാട്ടത്തെ ഏതാനും ചിലര്‍ക്ക് തോല്‍പ്പിക്കാനാവും'
കോവിഡ് ബാധിത ഇടങ്ങളില്‍ നിന്നെത്തിയ വിദ്യാഭ്യാസമുള്ളവര്‍ പോലും ആഘോഷിക്കുകയാണ്, സങ്കടം തോന്നുന്നുവെന്ന് ഹര്‍ഷ ഭോഗ്‌ലേ

കോവിഡ് 19 വ്യാപിച്ച ഇടങ്ങളില്‍ നിന്ന വരുന്നവര്‍ നാട്ടിലേക്കെത്തി ആഘോഷിച്ച് നടക്കുകകയാണെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലേ. വിവേകമില്ലാതെ ആളുകള്‍ പെരുമാറുന്നത് കാണുന്നത് നിരാശപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. 

കോടിക്കണക്കിന് ജനങ്ങളുടെ പോരാട്ടത്തെ ഏതാനും ചിലര്‍ക്ക് തോല്‍പ്പിക്കാനാവും. നമുക്ക് കരുതലോടെയിരിക്കാം. നമ്മളിതില്‍ ഒരുമിച്ചാണ്, ഭേഗ്‌ലേ ട്വിറ്ററില്‍ കുറിച്ചു. 

കോവിഡ് 19 വ്യാപകമായി പടര്‍ന്നു പിടിക്കുന്ന ഇടങ്ങളില്‍ നിന്നെത്തിയവരും, കോവിഡ് 19 സ്ഥിരീകരിച്ചവരും നിരുത്തരവാദപരമായി പെരുമാറി മറ്റുള്ളവരിലേക്ക് വൈറസ് ബാധ പടര്‍ത്തി എന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പില്‍ വെച്ചാണ് ഭോഗ്‌ലേയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com