'ക്രിസ്റ്റിയാനോയും മെസിയും എനിക്ക് മുന്‍പില്‍ തോല്‍ക്കും'; സുനില്‍ ഛേത്രിയുടെ അവകാശവാദം 

വമ്പന്മാരായ മെസിക്കും ക്രിസ്റ്റ്യാനോക്കും കാരംസില്‍ തനിക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഛേത്രി പറയുന്നത്
'ക്രിസ്റ്റിയാനോയും മെസിയും എനിക്ക് മുന്‍പില്‍ തോല്‍ക്കും'; സുനില്‍ ഛേത്രിയുടെ അവകാശവാദം 

ക്രിസ്റ്റിയാനോയ്ക്കും, ലയണല്‍ മെസിക്കുമൊപ്പം നമ്മള്‍ ഇന്ത്യക്കാര്‍ ചേര്‍ത്തു വെക്കുന്ന താരമാണ് സുനില്‍ ഛേത്രി. ഇപ്പോഴിതാ ഛേത്രി പറയുന്നത് മെസിയേയും ക്രിസ്റ്റ്യാനോയേയും തനിക്ക് തോല്‍പ്പിക്കാനാവുമെന്നാണ്...ഫുട്‌ബോളിലെ കാര്യമല്ല ഇന്ത്യയുടെ മുന്നേറ്റ നിരക്കാരന്‍ പറയുന്നത്. 

വമ്പന്മാരായ മെസിക്കും ക്രിസ്റ്റ്യാനോക്കും കാരംസില്‍ തനിക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഛേത്രി പറയുന്നത്. കൊവിഡ് 19ന്റെ സാഹചര്യത്തില്‍ വീടുകളില്‍ തന്നെ കഴിയേണ്ട സമയത്ത് കാരംസില്‍ അഭയം തേടിയപ്പോഴാണ് രസകരമായ ട്വീറ്റുമായി ഛേത്രിയെത്തിയത്. 

ഇതില്‍ അവര് രണ്ട് പേരും മോശക്കാരായിരിക്കും എന്നെനിക്ക് അറിയാം. രണ്ട് പേരേയും ഇതിലെനിക്ക് തോല്‍പ്പിക്കാനാവും എന്നാണ് തോന്നുന്നത്. ഫുട്‌ബോള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റെന്തിലൊക്കെ ക്രിസ്റ്റിയാനോയേയും മെസിയേയും തോല്‍പ്പിക്കാമെന്നസൂപ്പര്‍ പവര്‍ ഫുട്‌ബോളിന്റെ ചോദ്യത്തിനാണ് ഛേത്രി മറുപടിയുമായി എത്തിയത്. 

നിലവില്‍ ലോക ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ പോര്‍ച്ചുഗലിന് വേണ്ടി അടിച്ചുകൂട്ടിയ 99 ഗോളുമായി ക്രിസ്റ്റിയാനോയാണ് ഒന്നാമത്, 72 ഗോളുമായി ഛേത്രി രണ്ടാമത്. 70 ഗോളുമായി മെസി മൂന്നാമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com