ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മേരി കോം; രാഷ്ട്രപതി ഒരുക്കിയ  വിരുന്നില്‍ പങ്കെടുത്തു

വിദേശത്ത് നിന്ന് തിരിച്ചെത്തിയതിനാല്‍ 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ മേരി കോമിന് നിര്‍ദേശിച്ചിരുന്നു
ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മേരി കോം; രാഷ്ട്രപതി ഒരുക്കിയ  വിരുന്നില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: ക്വാരന്റൈന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച് ഇന്ത്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ മേരി കോം. രാഷ്ട്രപതി ഭവനിലൊരുക്കിയ ചടങ്ങില്‍ മേരി കോം എത്തിയതാണ് ഇപ്പോള്‍ വിവാദമാവുന്നത്. കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനികാ കപൂറിനൊപ്പം അത്താഴ വിരുന്നില്‍ ഭാഗമായ ദുഷ്യന്ത് സിങ് പങ്കെടുത്ത ചടങ്ങാണ് ഇത്.

ഏഷ്യാ-ഓഷ്യാനിയ ഒളിംപിക്‌സ് ക്വാളിഫയറില്‍ പങ്കെടുത്തതിന് ശേഷം മാര്‍ച്ച് 13നാണ് മേരി കോം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയതിനാല്‍ 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ മേരി കോമിന് നിര്‍ദേശിച്ചിരുന്നു. 

എന്നാല്‍ മാര്‍ച്ച് 18ന് രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പ്രഭാതഭക്ഷണത്തിനായി മറ്റ് പ്രമുഖര്‍ക്കൊപ്പം മേരി കോമും രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മേരി കോമിനെ കാണാം. 

ജോര്‍ദാനില്‍ നിന്ന് എത്തിയത് മുതല്‍ ഞാന്‍ വീട്ടിലാണ്. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് ഒരു പരിപാടിയില്‍ മാത്രമാണ് ഞാന്‍ പങ്കെടുത്തത്. ദുഷ്യന്തിനെ കാണുകയോ, ഹസ്തദാനം ചെയ്യുകയോ ഉണ്ടായില്ല. എനിക്ക് സെല്‍ഫ് ഐസൊലേഷന് നിര്‍ദേശിച്ച സമയം കഴിഞ്ഞു, എന്നാല്‍ അടുത്ത ഏതാനും ദിവസം കൂടി വീട്ടില്‍ തങ്ങാനാണ് തന്റെ തീരുമാനമെന്ന് മേരി കോം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com