'ഫേസ്ബുക്ക് പാസ്‌വേഡ് ചോദിച്ചു, കൊടുത്തില്ല, പിന്നാലെ ഹാക്ക് ചെയ്തു'; വിവാഹദിനം രക്തസാക്ഷിയായെന്ന് ഭുവി 

പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുമ്പോള്‍ എന്തിനാണ് അത്രയും അടുത്ത് നില്‍ക്കുന്നതെന്ന് ഞാന്‍ ചോദിക്കും. അവരാണ് എന്റെ ചേര്‍ന്ന് നില്‍ക്കുന്നത് എന്നാണ് ഭുവി അപ്പോള്‍ പറയുക
'ഫേസ്ബുക്ക് പാസ്‌വേഡ് ചോദിച്ചു, കൊടുത്തില്ല, പിന്നാലെ ഹാക്ക് ചെയ്തു'; വിവാഹദിനം രക്തസാക്ഷിയായെന്ന് ഭുവി 

രിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. സൗത്ത് ആഫ്രിക്കക്കെതിരായ ഇന്ത്യന്‍ ടീമിലേക്ക് ഭുവി എത്തിയെങ്കിലും കൊവിഡ് ഭീഷണിയെ തുടര്‍ന്ന് അവിടേയും ഇന്ത്യയുടെ സ്വിങ് ബൗളറുടെ കളി കാണാനായില്ല. ഭുവിയെ മിസ് ചെയ്യുന്ന ആരാധകരുടെ മുന്‍പിലേക്ക് വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുകയാണ് താരം ഇപ്പോള്‍. 

സ്‌പൈസി പിച്ച് എന്ന ചാറ്റ് ഷോയിലെത്തിയ ഭുവിയും ഭാര്യയും ഇവര്‍ക്കിടയിലെ വഴക്കുകളെ കുറിച്ച് പറയുന്നു. അവള്‍ എന്റെ ഫേസ്ബുക്ക് പാസ് വേര്‍ഡ് ചോദിച്ചു. പക്ഷേ ഞാന്‍ കൊടുത്തില്ല. തൊട്ടടുത്ത ദിവസം അവള്‍ പറഞ്ഞു ഇതാണ് നിങ്ങളുടെ പുതിയ പാസ് വേര്‍ഡ് എന്ന്. അവള്‍ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു. അതിന് ശേഷം ഞാന്‍ ഫേസ്ബുക്ക് ഉപയോഗിച്ചിട്ടില്ല, ഭുവി പറഞ്ഞു. 

ആരാധികമാരുമായി ഫോട്ടോയെടുക്കുമ്പോള്‍ തനിക്ക് അസൂയ വരുമെന്നും ഭുവിയുടെ ഭാര്യ നുപര്‍ പറുയുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുമ്പോള്‍ എന്തിനാണ് അത്രയും അടുത്ത് നില്‍ക്കുന്നതെന്ന് ഞാന്‍ ചോദിക്കും. അവരാണ് എന്റെ ചേര്‍ന്ന് നില്‍ക്കുന്നത് എന്നാണ് ഭുവി അപ്പോള്‍ മറുപടി പറയുക. 

2017 നവംബര്‍ 26ന് താന്‍ രക്തസാക്ഷിയായെന്നാണ് ഭുവി പറയുന്നത്. അന്നായിരുന്നു അവരുടെ വിവാഹം. 13 വയസുള്ളപ്പോള്‍ മുതല്‍ നുപറുമായി ഭുവി ഇഷ്ടത്തിലായിരുന്നു. റീപ്ലേയും ലൈവും തമ്മിലുള്ള വ്യത്യാസം കൂടി ഭാര്യക്ക് അറിയില്ല. ബാറ്റുമായി ക്രീസിലേക്ക് എത്തിയാല്‍ പെട്ടെന്ന് പുറത്താവല്ലേ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുക, കാരണം അതിന്റെ പേരില്‍ നുപര്‍ എന്നെ കളിയാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com