മാജിക്കുമായി ശ്രേയസ് അയ്യര്‍, കൊറോണ കാലത്തെ 'ഗണ്‍ ട്രിക്കിന്' കയ്യടിച്ച് ആരാധകര്‍ 

അനിയത്തിയാണ് ഇവിടെ ശ്രേയസിന്റെ മാജിക് പരീക്ഷണങ്ങള്‍ക്ക് ഒപ്പം കൂടുന്നത്
മാജിക്കുമായി ശ്രേയസ് അയ്യര്‍, കൊറോണ കാലത്തെ 'ഗണ്‍ ട്രിക്കിന്' കയ്യടിച്ച് ആരാധകര്‍ 

ബാറ്റിങ് പൊസിഷനിലെ നാലാം സ്ഥാനത്ത് ഇന്ത്യയുടെ തലവേദന ഒഴിച്ച ശ്രേയസ് അയ്യര്‍ ഒരു കിടിലന്‍ മജീഷ്യന്‍ കൂടിയാണ്. കൊവിഡ് 19നെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്തതിന്റെ വിരസതയില്‍ കഴിയുമ്പോള്‍ തന്റെ കിടിലന്‍ മാജിക് ട്രിക്കുമായി എത്തുകയാണ് ശ്രേയസ്. 

അനിയത്തിയാണ് ഇവിടെ ശ്രേയസിന്റെ മാജിക് പരീക്ഷണങ്ങള്‍ക്ക് ഒപ്പം കൂടുന്നത്. കാര്‍ഡ്‌സ് ഉപയോഗിച്ചുള്ള മാജിക് ട്രിക്കുകളിലാണ് ശ്രേയസിന് കൂടുതല്‍ താത്പര്യം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Team India (@indiancricketteam) on

ഗണ്‍ ട്രിക്ക് എന്നാണ് ശ്രേയസ് ഇതിന് പേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ ആരാധകരിലേക്ക് എത്തുന്നു. നമ്മളെല്ലാവരും അകത്തിരിക്കുമ്പോള്‍ സന്തോഷം പരത്താന്‍ ശ്രേയസ് എന്നാണ് ശ്രേയസിന്റെ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com