എത്ര കളിക്കാരുടെ ഉമിനീര് പതിയും പന്തില്‍? കോവിഡ് 19 കളിക്കളത്തില്‍ ശുദ്ധികലശത്തിനും വഴിവെച്ചേക്കും 

ബൗളറുടെ കൈകളിലേക്ക് പന്ത് നല്‍കുന്നതിന് മുന്‍പ് ഗള്ളി ഫീല്‍ഡര്‍ ഇത് തന്നെ ഒരുപക്ഷേ വീണ്ടും ആവര്‍ത്തിക്കും. തങ്ങളുടെ കൈകളിലേക്കെത്തുന്ന പന്തില്‍ എല്ലാ ഫീല്‍ഡര്‍മാരും ഈ ആചാരം പിന്തുടരും....
എത്ര കളിക്കാരുടെ ഉമിനീര് പതിയും പന്തില്‍? കോവിഡ് 19 കളിക്കളത്തില്‍ ശുദ്ധികലശത്തിനും വഴിവെച്ചേക്കും 

കോവിഡ് 19 ലോകം മുഴുവന്‍ പടരുമ്പോള്‍ ക്രിക്കറ്റ് ലോകത്തെ ശുചിത്വമില്ലായ്മയിലേക്കും ചോദ്യമെത്തുന്നു. പന്തിനെ മിനുസപ്പെടുത്താന്‍ ഉമിനീര് ഉപയോഗിക്കുന്നത് മുതല്‍ നനഞ്ഞ് വിയര്‍പ്പൊട്ടിയ ദേഹവുമായി ഹസ്തദാനം ചെയ്യുന്നതും, കെട്ടിപ്പിടിക്കുന്നതും പുനഃരാലോചിക്കേണ്ട സമയമാണ് ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

പന്തിന്റെ ഒരു ഭാഗം ഡ്രൈ ആക്കിയും, മറുവശം മിനുസപ്പെടുത്തിയും ഉപയോഗിക്കുന്ന പതിവ് സ്‌കൂള്‍ ക്രിക്കറ്റ് മുതല്‍ രാജ്യാന്തര ക്രിക്കറ്റ് വരെയുണ്ട്. സ്ലിപ്പ് ഫീല്‍ഡര്‍ പന്തില്‍ ഉമിനീര് തേച്ച് മിനുസപ്പെടുത്തി, പാന്റിന് സൈഡില്‍ ഉരച്ച് പന്ത് ഗള്ളി ഫീല്‍ഡര്‍ക്കും നല്‍കും. ബൗളറുടെ കൈകളിലേക്ക് പന്ത് നല്‍കുന്നതിന് മുന്‍പ് ഗള്ളി ഫീല്‍ഡര്‍ ഇത് തന്നെ ഒരുപക്ഷേ വീണ്ടും ആവര്‍ത്തിക്കും. തങ്ങളുടെ കൈകളിലേക്കെത്തുന്ന പന്തില്‍ എല്ലാ ഫീല്‍ഡര്‍മാരും ഈ ആചാരം പിന്തുടരും....

സ്പിന്നറുടെ കൈകളിലേക്കാണ് ഈ പന്ത് എത്തുന്നത് എങ്കില്‍ പന്ത് കൈകളിലിട്ട് കൂടുതല്‍ ഡ്രൈ ആക്കി, ഫിംഗര്‍ ഗ്രിപ്പ് കിട്ടുന്നതിനായി വിരലിലൊന്ന് നക്കീ...ഇതുകൂടാതെ അമ്പയറും പന്ത് പരിശോധിക്കാനായി വാങ്ങും.

ഐസിസി നിയമം 42.3 അനുസരിച്ച് കൃത്രിമമായ വഴികളിലൂടെയല്ലാതെ, പന്ത് മിനുസപ്പെടുത്തുന്നതില്‍ തെറ്റില്ല. ഇത് വിയര്‍പ്പും, തുപ്പലും പന്തില്‍ പ്രയോഗിക്കാന്‍ അനുവാദം നല്‍കുന്നു. കൂടുതല്‍ നേരം പന്തിന്റെ മിനുസം ലഭിക്കുകയും, സ്വിങ് ലഭിക്കുകയുമാണ് കളിക്കാരുടെ ലക്ഷ്യം.  കളിക്കളത്തിലെ കളിക്കാരുടെ പ്രവര്‍ത്തികള്‍ വളര്‍ന്നു വരുന്ന തലമുറയെ വളരെയധികം സ്വാധീനിക്കുമെന്നതിനാല്‍ ഇതിനെതിരെ നടപടി എടുക്കണം എന്ന ആവശ്യവും ഇപ്പോള്‍ ശക്തമാവുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com