കോവിഡ് 19 സംശയിക്കുന്ന ടോം കറാന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു, രണ്ട് ഇംഗ്ലണ്ട് കളിക്കാര്‍ ഐസൊലേഷനില്‍ 

മൂന്ന് താരങ്ങളും രണ്ടാഴ്ചത്തേക്ക് ഐസൊലേഷനില്‍ തുടരും. മൂവരിലും കോവിഡ് 19ന്റെ സൂചനകള്‍ കണ്ടതോടെയാണ് നടപടി
കോവിഡ് 19 സംശയിക്കുന്ന ടോം കറാന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു, രണ്ട് ഇംഗ്ലണ്ട് കളിക്കാര്‍ ഐസൊലേഷനില്‍ 

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനുള്ളിലും കോവിഡ് 19 ആശങ്ക. കൊറോണ വൈറസ് ബാധ സംശയിക്കുന്ന ടോം കറന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ഹേല്‍സ്, ജേഡ് എന്നീ താരങ്ങളോട് സെല്‍ഫ് ഐസൊലേഷനില്‍ തുടരാന്‍ നിര്‍ദേശിച്ചു. 

മൂന്ന് താരങ്ങളും രണ്ടാഴ്ചത്തേക്ക് ഐസൊലേഷനില്‍ തുടരും. ഇവരുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. മൂവരിലും കോവിഡ് 19ന്റെ സൂചനകള്‍ കണ്ടതോടെയാണ് നടപടി. 

കറന് കോവിഡ് 19 സ്ഥിരീകരിച്ചാല്‍ അത് പതിമൂന്നാം ഐപിഎല്‍ സീസണ്‍ നടക്കുകയാണെങ്കില്‍ കറാന് അത് നഷ്ടമാവും. ഒരു കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സാണ് താരത്തെ സ്വന്തമാക്കിയത്. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിയതോടെ മടങ്ങിയ ഡാരന്‍ സമി, വാല്‍ടണ്‍, ബെന്‍ കട്ടിങ് എന്നീ താരങ്ങള്‍ സെല്‍ഫ് ഐസൊലേഷനിലാണ്. നേരത്തെ ഓസ്‌ട്രേലിയയുടെ കെയ്ന്‍ റിച്ചാര്‍ഡ്‌സനും, ന്യൂസിലാന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസനും കോവിഡ് 19ന്റെ സൂചനകളുണ്ടായെങ്കിലും ടെസ്റ്റില്‍ ഫലം നെഗറ്റീവായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com