റയല്‍ മുന്‍ പ്രസിഡന്റ് കോവിഡ് 19 ബാധിച്ച് മരിച്ചു, ഫെല്ലിനിക്കും രോഗബാധ 

ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന താരത്തിന് ജിനാന്‍ പ്രവിശ്യയില്‍ വെച്ചാണ് കോവിഡ് 19 പിടിപെട്ടത്
റയല്‍ മുന്‍ പ്രസിഡന്റ് കോവിഡ് 19 ബാധിച്ച് മരിച്ചു, ഫെല്ലിനിക്കും രോഗബാധ 

മാഡ്രിഡ്: റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) കോവിഡ് 19 ബാധിച്ച് മരിച്ചു. 1995 മുതല്‍ രണ്ടായിരം വരെ റയല്‍ പ്രസിഡന്റായിരുന്നു ലോറെന്‍സോ. 

കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ലോറെന്‍സോയെ ഹോം ഐസൊലേഷനിലാക്കിയിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതോടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ മധ്യനിര താരം ഫെല്ലിനിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന താരത്തിന് ജിനാന്‍ പ്രവിശ്യയില്‍ വെച്ചാണ് കോവിഡ് 19 പിടിപെട്ടത്. ട്രെയ്‌നില്‍ മാര്‍ച്ച് 20നായിരുന്നു ഫെല്ലനി ജിനാനിലെത്തിയത്. 

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ഫെല്ലിനി ബെല്‍ജിയത്തിനായി 87 മത്സരങ്ങള്‍ കളിച്ച താരമാണ്. ചൈനീസ് സൂപ്പര്‍ ലീഗില്‍ കൊവിഡ് ബാധ സ്ഥീരികരിക്കുന്ന ആദ്യ താരമാണ് ഫെല്ലനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com