ഒളിംപിക്സ് മാറ്റിവെച്ചേക്കും; തീരുമാനം നാലാഴ്ചയ്ക്കകം

ഒ​രു വ​ർ​ഷം വ​രെ ഗെ​യിം​സ് നീ​ട്ടി​വ​യ്ക്കു​ന്നത് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്
ഒളിംപിക്സ് മാറ്റിവെച്ചേക്കും; തീരുമാനം നാലാഴ്ചയ്ക്കകം

ടോക്കിയോ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 2020 ടോ​ക്കി​യോ ഒ​ളിംപി​ക്സ് മാ​റ്റി​വെച്ചേക്കുമെന്ന് സൂചന. ഒളിംപിക്സ് മാറ്റിവെക്കുന്നതിനെക്കുറിച്ച് നാ​ലു ആ​ഴ്ച​യ്ക്കു​ള്ളി​ൽ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര ഒ​ളി​മ്പി​ക് ക​മ്മ​റ്റി (ഐ​ഒ​സി) അറിയിച്ചു.  ഒ​രു വ​ർ​ഷം വ​രെ ഗെ​യിം​സ് നീ​ട്ടി​വ​യ്ക്കു​ന്നത് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ഒളിംപിക്സ് മാറ്റിവെക്കേണ്ടിവരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും പ്രതികരിച്ചു. ആദ്യമായാണ് ജപ്പാൻ ഒളിംപിക്സ് മാറ്റിവെക്കേണ്ടിവരുമെന്ന് സമ്മതിക്കുന്നത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​ത്ത് ന​ട​ന്നു​വ​ന്ന മ​ഹാ​ഭൂ​രി​പ​ക്ഷം മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കു​ക​യോ നീ​ട്ടി​വ​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. 

ഇ​തേ​ത്തു​ട​ർ​ന്നു ഒ​ളി​മ്പി​ക്സ് നീ​ട്ടി​വ​യ്ക്കാ​ൻ ഐ​ഒ​സി​ക്ക് മേ​ൽ സ​മ്മ​ർ​ദ​മേ​റി​യി​രു​ന്നു. ഗെ​യിം​സ് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ളും ക​ളി​ക്കാ​രും രം​ഗ​ത്തു​വ​രു​ന്നി​രു​ന്നു.  ജൂ​ലൈ 24 മു​ത​ൽ ഓ​ഗ​സ്റ്റ് ഒ​മ്പ​തു വ​രെ​യാ​ണ് ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് അ​ര​ങ്ങേ​റേ​ണ്ട​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com