'ഞങ്ങളുണ്ടാവും ഒപ്പം', കോവിഡിന്റെ കാലത്തും ഹൃദയം തൊട്ട്‌ പഠാന്‍ സഹോദരങ്ങള്‍; വഡോദരയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ താങ്ങായി

'ഞങ്ങളുണ്ടാവും ഒപ്പം', കോവിഡിന്റെ കാലത്തും ഹൃദയം തൊട്ട്‌ പഠാന്‍ സഹോദരങ്ങള്‍; വഡോദരയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ താങ്ങായി



വഡോദര: കോവിഡ്‌ 19നെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ കരുത്ത്‌ പകര്‍ന്ന്‌ കളിക്കളത്തിലെ ആരാധകരുടെ പ്രിയ താരങ്ങള്‍. നാലായിരം മാസ്‌കുകളാണ്‌ ഇര്‍ഫാന്‍ പഠാനും യൂസഫ്‌ പഠാനും ചേര്‍ന്ന്‌ കൈമാറിയത്‌.

സ്വന്തം നാടായ വഡോദരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ ഇവര്‍ മാസ്‌ക്‌ കൈമാറി. ഇര്‍ഫാന്‍ പഠാനാണ്‌ ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്‌. സമൂഹത്തിന്‌ വേണ്ടി ഞങ്ങളുടെ എളിയ സഹായം. നിങ്ങള്‍ക്ക്‌ സാധ്യമാകുന്നത്‌ പോലെ മറ്റുള്ളവരെ സഹായിക്കുക. അപ്പോഴും കൂട്ടം കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക, ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.
 

കോവിഡ്‌ 19 പടര്‍ന്നു പിടിക്കാനുള്ള ജാഗ്രതയില്‍ രാജ്യം മുഴുകുമ്പോള്‍ വീടുകളില്‍ തന്നെ തങ്ങാന്‍ ആരാധകരോട്‌ ആവശ്യപ്പെട്ടും, ശുചിത്വം പാലിക്കാന്‍ നിര്‍ദേശിച്ചും ക്രിക്കറ്റ്‌ താരങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തുന്നുണ്ട്‌. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്‌ തന്നെ മാറ്റിയായിരുന്നു സ്‌്‌പിന്നര്‍ ആര്‍ അശ്വിന്‍ എത്തിയത്‌.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com