'മകളെ കാണാനായില്ല, എങ്കിലും ആ വേദന ഞാന്‍ സഹിക്കും, സമൂഹത്തിന്‌ വേണ്ടി'; ഷക്കീബ്‌ അല്‍ ഹസന്‍ ഐസൊലേഷനില്‍

"ഈ സമയത്ത്‌ യാത്ര ചെയ്യുന്നത്‌ നല്ലതല്ല എന്ന്‌ അറിയാം. എന്നാല്‍ മകളുടേയും ഭാര്യയുടേയും അടുത്തേക്ക്‌ എനിക്ക്‌ എത്തണമായിരുന്നു"
'മകളെ കാണാനായില്ല, എങ്കിലും ആ വേദന ഞാന്‍ സഹിക്കും, സമൂഹത്തിന്‌ വേണ്ടി'; ഷക്കീബ്‌ അല്‍ ഹസന്‍ ഐസൊലേഷനില്‍


വാഷിങ്‌ടണ്‍: മകളെ കാണാതെ ഐസൊലേഷനില്‍ കഴിയുന്നതിന്റെ വേദന പങ്കുവെച്ച്‌ ബംഗ്ലാദേശ്‌ ഓള്‍ റൗണ്ടര്‍ ഷക്കീബ്‌ അല്‍ ഹസന്‍. ഏതാനും ദിവസം മുന്‍പാണ്‌ യുഎസ്‌എയിലേക്ക്‌ എത്തിയത്‌. ഭാര്യയും മകളും ഇവിടെയാണ്‌. എന്നാല്‍ അവരുടെ അടുത്തേക്ക്‌ ഞാന്‍ പോയില്ല. വിമാനത്താവളത്തില്‍ നിന്ന്‌ നേരെ ഹോട്ടലിലേക്ക്‌ വന്നു. ഹോട്ടലില്‍ ഐസൊലേഷനില്‍ കഴിയുകയാണ്‌, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഷക്കീബ്‌ പറയുന്നു.

ഈ സമയത്ത്‌ യാത്ര ചെയ്യുന്നത്‌ നല്ലതല്ല എന്ന്‌ അറിയാം. എന്നാല്‍ മകളുടേയും ഭാര്യയുടേയും അടുത്തേക്ക്‌ എനിക്ക്‌ എത്തണമായിരുന്നു. യുഎസ്‌എയില്‍ എത്തിയതിന്‌ ശേഷം 14 ദിവസത്തെ സെല്‍ഫ്‌ ഐസൊലേഷനാണ്‌ നിര്‍ദേശിച്ചത്‌. വിമാനത്തില്‍ അധികൃതര്‍ നല്‍കിയ എല്ലാ നിര്‍ദേശങ്ങളും പാലിച്ച്‌ വലിയ കരുതലോടെയാണ്‌ ഞാന്‍ യാത്ര ചെയ്‌തത്‌. എനിക്ക്‌ വൈറസ്‌ ബാധ ഇല്ലായിരിക്കാം. പക്ഷേ മകളുടെ അടുത്തേക്ക്‌ ഞാന്‍ ഇപ്പോള്‍ പോവില്ല, ഷക്കീബ്‌ പറഞ്ഞു.

മകളെ കാണാതിരിക്കുന്നത്‌ എന്നെ ഏറെ വേദനിപ്പിക്കുന്നു. പക്ഷേ ഈ സമയം ആ വേദന ഞാന്‍ സമൂഹത്തിന്റെ നന്മയ്‌ക്ക്‌ വേണ്ടി സഹിക്കണം. വിദേശത്തുള്ളവര്‍ തങ്ങളുടെ താമസയിടത്തില്‍ തന്നെ തങ്ങണം. അയല്‍ക്കാരേയും ബന്ധുക്കളേയുമൊന്നും ഈ സമയം വീടുകളിലേക്ക്‌ വരാന്‍ അനുവദിക്കരുത്‌. അടുത്ത 14 ദിവസമെങ്കിലും നിങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുക, ബംഗ്ലാദേശ്‌ ഓള്‍ റൗണ്ടര്‍ ആരാധകരോട്‌ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com