ഓടി പോവാന്‍ നിങ്ങള്‍ക്ക് മറ്റൊരിടമുണ്ടാവില്ല; കോവിഡ് കാലവും ആറ് വര്‍ഷം മുന്‍പേ പ്രവചിച്ചിരുന്നു, ജോഫ്ര ആര്‍ച്ചറുടെ ട്വീറ്റുകള്‍ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th March 2020 11:13 AM |
Last Updated: 25th March 2020 11:16 AM | A+A A- |

കോവിഡ് ഭീഷണി സൃഷ്ടിച്ച് പടര്‍ന്നു പിടിക്കുന്നതിന് ഇടയിലും സമൂഹമാധ്യമങ്ങളിലെ വീരന്മാര്‍ക്ക് വിശ്രമമില്ല. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പഴയ പോസ്‌റ്റും പൊക്കിക്കൊണ്ട് വരികയാണ് അവരിപ്പോള്‍...സമകാലിക സംഭവങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ ആര്‍ച്ചറുടെ പഴയ ട്വീറ്റുകള്‍ പൊക്കിയെടുത്ത് താരത്തെ പ്രവചന സിംഹമെന്ന് വിളിക്കുന്ന പതിവ് കോവിഡ് 19 കാലത്തും ആരാധകര്‍ തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തതിന് പിന്നാലെയാണ് ആര്‍ച്ചറുടെ മൂന്ന് വര്‍ഷം മുന്‍പുള്ള ട്വീറ്റ് പൊങ്ങി വരുന്നത്. വീട്ടില്‍ മൂന്നാഴ്‌ച ഇരുന്നത് കൊണ്ട് കാര്യമില്ലെന്ന ആര്‍ച്ചറുടെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. മോദി പ്രഖ്യാപിച്ച കര്‍ഫ്യൂവിനോടാണ് ആരാധകര്‍ ഇതിനെ കൂട്ടിക്കെട്ടുന്നത്.
3 weeks at home isn’t enough
— Jofra Archer (@JofraArcher) October 23, 2017
മാര്‍ച്ച് 24 എന്ന ആര്‍ച്ചറുടെ ട്വീറ്റും വൈറലാണ്. മാര്‍ച്ച് 24നാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെയുള്ള ജോഫ്ര ആര്‍ച്ചറുടെ ട്വീറ്റുകളെന്നാണ് ആരാധകര്‍ പറയുന്നത്. ഓടി പോവാന്‍ നിങ്ങള്‍ക്ക് മറ്റൊരു ഇടമുണ്ടാവില്ല, അങ്ങനെയൊരു ദിവസം വരും എന്ന് 2014 ഓഗസ്‌റ്റ് 20 ആര്‍ച്ചര്‍ ട്വീറ്റ് ചെയ്‌തതും ഇപ്പോള്‍ വൈറലാണ്....