പരസ്‌പര വിരുദ്ധമായ തീരുമാനങ്ങള്‍, ഓസീസ് പ്രധാനമന്ത്രിക്കെതിരെ ഷെയ്‌ന്‍ വോണും ഫിഞ്ചും
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th March 2020 04:03 PM |
Last Updated: 25th March 2020 04:03 PM | A+A A- |

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന് എതിരെ ക്രിക്കറ്റ് താരങ്ങളായ ഷെയ്‌ന്‍ വോണും, ആരോണ്‍ ഫിഞ്ചും. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഓസീസ് പ്രധാനമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനമാണ് ഇരുവരേയും പ്രകടിപ്പിച്ചത്.
പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നതിന് മുന്‍പുണ്ടായതിനേക്കാള്‍ ആശയക്കുഴപ്പമാണ് അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കണ്ടതിന് ശേഷമുണ്ടായത് എന്ന് ഇവര്‍ പറയുന്നു. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്ന് പറഞ്ഞ മോറിസന്‍, ശവസംസ്‌കാര ചടങ്ങുകളില്‍ 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും പറഞ്ഞിരുന്നു. ഇതുപോലെ വൈരുദ്ധ്യം നിറഞ്ഞ നടപടികളാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത് എന്ന് വോണും ഫിഞ്ചും വിമര്‍ശിക്കുന്നു.
Listening to the PM like everyone here in Aust & what I understood was.
— Shane Warne (@ShaneWarne) March 24, 2020
“It’s essential. Unless it’s not. Then it’s essentially not essential. I can’t be clearer” Plus people can buy a new shirt at a shopping centre ? WTF? PM just had a shocker. Surely should be in lockdown now
ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ട സമയമായെന്ന് ഷെയ്‌ന്‍ വോണ്‍ ട്വിറ്ററില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് കുറിച്ചു. മറ്റ് രാജ്യങ്ങള്‍ക്ക് സംഭവിച്ച പിഴവുകളില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കണം. ആരോഗ്യമാണ് നമുക്ക് എല്ലാവര്‍ക്കും മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത്. പ്രധാനമന്ത്രിയായിരിക്കെ എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം എടുക്കുക ബുദ്ധിമുട്ടായിരിക്കും, പക്ഷേ ലോക്ക് ഡൗണ്‍ ആണ് ഓസ്‌ട്രേലിയ ഇപ്പോള്‍ ആവശ്യപ്പെടുന്നത്, വോണ്‍ പറഞ്ഞു. നേരത്തെ, ഡേവിഡ് വാര്‍ണറും പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു.
I’m more bloody confused now that I was before the PM’s press conference!!
— Aaron Finch (@AaronFinch5) March 24, 2020