ചെന്നൈ ജയിക്കുകയും ബാംഗ്ലൂര്‍ തോല്‍ക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌? കോഹ്‌ ലിയേയും സംഘത്തേയും വിമര്‍ശിച്ച്‌ രാഹുല്‍ ദ്രാവിഡ്‌

മിച്ചല്‍ സ്‌റ്റാര്‍ക്കിനെ പോലെ ബൗളര്‍മാര്‍ ഉണ്ടായിരുന്നപ്പോള്‍ ബാംഗ്ലൂരിന്‌ വലിയ സാധ്യതയുണ്ടായി. എന്നാല്‍ വെടിക്കെട്ട്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ പിന്നാലെ അവര്‍ പോയതോടെ ആ സാധ്യത അടഞ്ഞു
ചെന്നൈ ജയിക്കുകയും ബാംഗ്ലൂര്‍ തോല്‍ക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌? കോഹ്‌ ലിയേയും സംഘത്തേയും വിമര്‍ശിച്ച്‌ രാഹുല്‍ ദ്രാവിഡ്‌



ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ വിജയം കൊയ്യുമ്പോള്‍ എന്തുകൊണ്ട്‌ വന്‍ താരനിരയുമായി എത്തിയിട്ടും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ വീഴുന്നു? ഇതിന്‌ പിന്നിലെ കാരണം പറയുകയാണ്‌ ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്‌. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമകളായ ഇന്ത്യ സിമന്റ്‌സിന്റെ ക്രിക്കറ്റ്‌ മേഖലയിലെ കഴിവാണ്‌ അതിന്‌ പിന്നിലെന്ന്‌ ദ്രാവിഡ്‌ പറയുന്നു.

ടീം ബാലന്‍സിലെ പ്രശ്‌നങ്ങളാണ്‌ ബാംഗ്ലൂരിന്‌ തിരിച്ചടിക്കുന്നത്‌. സെലക്ഷനിലും, ലേലത്തിലും ബാംഗ്ലൂര്‍ മോശം തീരുമാനങ്ങളാണ്‌ എടുക്കുന്നത്‌. മിച്ചല്‍ സ്‌റ്റാര്‍ക്കിനെ പോലെ ബൗളര്‍മാര്‍ ഉണ്ടായിരുന്നപ്പോള്‍ ബാംഗ്ലൂരിന്‌ വലിയ സാധ്യതയുണ്ടായി. എന്നാല്‍ വെടിക്കെട്ട്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ പിന്നാലെ അവര്‍ പോയതോടെ ആ സാധ്യത അടഞ്ഞു, രാഹുല്‍ ദ്രാവിഡ്‌ ചൂണ്ടിക്കാട്ടി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ അല്ലാതെ മറ്റ്‌ ക്രിക്കറ്റ്‌ ടീമുകളും ഇന്ത്യ സിമന്റ്‌സിനുണ്ട്‌. ഇത്‌ ടീം സെലക്ഷന്‍ നടത്തുന്നതിലുള്ളപ്പെടെ അവരെ സഹായിക്കുന്നു. നാല്‌ വിദേശ താരങ്ങളുടെ സ്‌പോട്ടിലേക്ക്‌ പരിഗണിക്കാന്‍ ഒരുപാട്‌ താരങ്ങളുണ്ടാവും. എന്നാല്‍ ക്വാളിറ്റിയുള്ള ഇന്ത്യന്‍ താരങ്ങള്‍ അധികമുണ്ടാവില്ല. അങ്ങനെ ക്വാളിറ്റിയുള്ള ഇന്ത്യന്‍ താരങ്ങളെ സ്വന്തമാക്കാന്‍ ചെന്നൈക്ക്‌ സാധിക്കുന്നതും അവരെ ജയത്തിലേക്ക്‌ എത്തിക്കുന്നു. മാത്രമല്ല ബാംഗ്ലൂരിന്റേതിനേക്കാള്‍ മികച്ച ബൗളിങ്‌ നിരയാവും ചെന്നൈയുടേത്‌ എന്നും ദ്രാവിഡ്‌ പറഞ്ഞു.

യുവരാജ്‌ സിങ്ങിനെ 15 കോടി രൂപക്ക്‌ അവര്‍ സ്വന്തമാക്കും. പക്ഷേ ഡെത്ത്‌ ബൗളര്‍ ലേലത്തിനെത്തുമ്പോള്‍ ആ സമയം മുടക്കാന്‍ അവരുടെ കയ്യില്‍ പണമുണ്ടാവില്ല. ഡെത്ത്‌ ബൗളര്‍മാരെ ടീമിലെത്തിക്കുന്നതിലും അവര്‍ക്ക്‌ താത്‌പര്യം കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുന്ന ബാറ്റ്‌സ്‌മാന്മാരെ സ്വന്തമാക്കാനാണ്‌, ദ്രാവിഡ്‌ ചൂണ്ടിക്കാട്ടി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com