ഭാര്യയുടെ നിർ​ദ്ദേശം അനുസരിക്കുന്ന ധവാൻ; വസ്ത്രം അലക്കി, കക്കൂസ് കഴുകി താരം; 'വീട്ടിലിരിപ്പ് കഠിന'മെന്ന് കുറിപ്പ് (വീഡിയോ)

ഭാര്യയുടെ നിർ​ദ്ദേശം അനുസരിക്കുന്ന ധവാൻ; വസ്ത്രം അലക്കി, കക്കൂസ് കഴുകി താരം; 'വീട്ടിലിരിപ്പ് കഠിന'മെന്ന് കുറിപ്പ്  
ഭാര്യയുടെ നിർ​ദ്ദേശം അനുസരിക്കുന്ന ധവാൻ; വസ്ത്രം അലക്കി, കക്കൂസ് കഴുകി താരം; 'വീട്ടിലിരിപ്പ് കഠിന'മെന്ന് കുറിപ്പ് (വീഡിയോ)

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകമെങ്ങുമുള്ള കളിക്കളങ്ങളിൽ ആരവം ഒഴിഞ്ഞ നിലയാണ്. ഏപ്രിൽ 14വരെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം വീട്ടിൽ കഴിയുന്നു. പല താരങ്ങളും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ്. അതിനിടെ ഇന്ത്യയുടെ ഓപണിങ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ പങ്കിട്ട ഒരു വീഡിയോയാണ് ശ്ര​ദ്ധേയമാകുന്നത്. 

വീട് വൃത്തിയാക്കുന്ന തിരക്കിലാണ് ധവാൻ. ഇതിന്റെ രസകരമായ വീഡിയോയാണ് ധവാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ധവാന്‍ തുണി കഴുകുന്നത് ഉള്‍പ്പെടെ വീട്ടിലെ ജോലികള്‍ ചെയ്യുന്നതും ഭാര്യ അയേഷ ധവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ബാത്റൂമിലിരുന്ന് വസ്ത്രം കഴുകുന്ന ധവാനെ കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. പശ്ചാത്തലത്തില്‍ ഹിന്ദി ഗാനം കേള്‍ക്കാം. ഈ സമയത്ത് കണ്ണാടിക്ക് മുന്നില്‍ നിന്ന് മേക്കപ്പ് ചെയ്യുകയാണ് ഭാര്യ. ഇതിനുശേഷം ധവാന്‍ ടോയ്ലറ്റ് വൃത്തിയാക്കുന്നതും കാണാം. ഫോണില്‍ സംസാരിക്കുന്നതിനിടെ ടോയ്ലറ്റ് വൃത്തിയാക്കാന്‍ ഭാര്യ ധവാന് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരാഴ്ച്ച വീട്ടിലിരുന്നപ്പോഴുള്ള ജീവിതം എന്ന കുറിപ്പോടു കൂടിയാണ് ധവാന്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തത്.

വീഡിയോ കണ്ട് നിരവധി പേര്‍ രസകരമായ പ്രതികരണവുമായി രംഗത്തെത്തി. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ ധവാന്റെ വിഷമത്തില്‍ പങ്കുചേർന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com