മെസിയോ ക്രിസ്‌റ്റിയാനോയോ? ഇവിടെ കോഹ്‌ലിക്കൊപ്പം ശ്രേയസുമുണ്ട്‌

കോവിഡ്‌ 19നെ തുടര്‍ന്ന്‌ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നതിന്റെ വിരസതയ്‌ക്കിടയില്‍ ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന്‌ മറുപടിയുമായി ശ്രേയസ്‌ എത്തി
മെസിയോ ക്രിസ്‌റ്റിയാനോയോ? ഇവിടെ കോഹ്‌ലിക്കൊപ്പം ശ്രേയസുമുണ്ട്‌


ബാറ്റിങ്‌ പൊസിഷനിലെ നാലാം സ്ഥാനത്ത്‌ ഇന്ത്യയുടെ തലവേദന ഒഴിച്ച താരമാണ്‌ ശ്രേയസ്‌ അയ്യര്‍. മധ്യനിരയില്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു ശ്രേയസ്‌. കോവിഡ്‌ 19നെ തുടര്‍ന്ന്‌ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നതിന്റെ വിരസതയ്‌ക്കിടയില്‍ ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന്‌ മറുപടിയുമായി ശ്രേയസ്‌ എത്തി.

എന്നാല്‍ ശ്രേയസിന്റെ ഉത്തരങ്ങളില്‍ ഒന്ന്‌ മെസി ആരാധകര്‍ക്ക്‌ തീരെ പിടിച്ചിട്ടില്ല. ഫുട്‌ബോളിലെ ഇഷ്ട താരം മെസിയാണോ ക്രിസ്‌റ്റിയാനോ ആണോ എന്നായിരുന്നു ചോദ്യം. ശ്രേയസ്‌ നല്‍കിയ മറുപടി ക്രിസ്റ്റ്യാനോ എന്ന്‌. ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലിയും ക്രിസ്‌റ്റിയാനോയുടെ ആരാധകനാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com