സാമാന്യ ബുദ്ധിയില്ലേ? സ്വന്തം ജീവന്‍ പണയം വെച്ചാണ് അവര്‍ നമ്മളെ രക്ഷിക്കുന്നത്; പൊലീസുകാരനെ തല്ലിച്ചതച്ച ജനക്കൂട്ടത്തെ ചൂണ്ടി ഹര്‍ഭജന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th March 2020 04:29 PM |
Last Updated: 26th March 2020 04:29 PM | A+A A- |

പൊലീസുകാരനെ ആക്രമിക്കുന്ന ജനക്കൂട്ടത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. അവരുട ജീവന്‍ പണയം വെച്ചാണ് നാടിനെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് ഓര്‍മപ്പെടുത്തിയ ഹര്‍ഭജന്‍, എന്തുകൊണ്ട് നല്ലൊരു നാളേക്ക് വേണ്ടി നിങ്ങള്‍ക്ക് ഇപ്പോള്‍ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടായെന്നും ചോദിക്കുന്നു.
റോഡിലിറങ്ങിയതിനെ ചോദ്യം ചെയ്‌ത പൊലീസുകാരനെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോയാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്‌തത്. പൊലീസിനോടുള്ള ഈ മനോഭാവം നമ്മള്‍ മാറ്റിയേ തീരു. നമ്മുടെ ജീവന്‍ സംരക്ഷിക്കാനാണ് അവരുടെ ജീവന്‍ പണയംവെച്ച് അവര്‍ ഇറങ്ങിയിരിക്കുന്നത്. അവര്‍ക്കും കുടുംബമുണ്ട്. പക്ഷേ രാജ്യത്തിന് വേണ്ടി അവര്‍ അവരുടെ കര്‍ത്തവ്യം നിറവേറ്റുന്നു. സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് നല്ലരു നാളേക്ക് വേണ്ടി എന്തുകൊണ്ട് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഇരുന്നുകൂടാ? ഹര്‍ഭജന്‍ ചോദിക്കുന്നു.
We have to change our fucking attitude towards police.don’t forget they are putting their life to save ours.they also have families but they r doing their duty for the nation..why can’t we all just stay at home and be sensible for once for better tomorrow. Plz be sensible pic.twitter.com/lEXD0LJSgM
— Harbhajan Turbanator (@harbhajan_singh) March 26, 2020