'എന്റെ കഴിവിനൊപ്പം എത്തില്ല, എങ്കിലും മികച്ചത്‌ ക്രിസ്റ്റ്യാനോ'; മെസിയേയും മറഡോണയേയും അവഗണിച്ച്‌ പെലെ

ക്രിസ്‌റ്റിയാനോയാണ്‌ ഏറ്റവും മികച്ച താരമെന്ന്‌ പെലെ ആവര്‍ത്തിച്ചു. എന്നാല്‍ ക്രിസ്റ്റ്യാനോയും തന്റെ കഴിവിനൊപ്പം എത്തില്ലെന്നും ഇതിഹാസ താരം പറഞ്ഞു
'എന്റെ കഴിവിനൊപ്പം എത്തില്ല, എങ്കിലും മികച്ചത്‌ ക്രിസ്റ്റ്യാനോ'; മെസിയേയും മറഡോണയേയും അവഗണിച്ച്‌ പെലെ



റ്റവും മികച്ചത്‌ മെസിയോ ക്രിസ്‌റ്റിയാനോയോ എന്ന ചോദ്യത്തിന്‌ എന്നും ഉത്തരം നല്‍കിയിട്ടുണ്ട്‌ ബ്രസീല്‍ ഇതിഹാസ താരം പെലെ. ഒരിക്കല്‍ കൂടി തന്റെ നേര്‍ക്ക്‌ ആ ചോദ്യം ഇപ്പോള്‍ എത്തിയപ്പോഴും പെലെ ആ പേര്‌ തന്നെ ആവര്‍ത്തിക്കുന്നു. മെസിക്കും മീതെ ക്രിസ്റ്റ്യാനോ...

ക്രിസ്‌റ്റിയാനോയാണ്‌ ഏറ്റവും മികച്ച താരമെന്ന്‌ പെലെ ആവര്‍ത്തിച്ചു. എന്നാല്‍ ക്രിസ്റ്റ്യാനോയും തന്റെ കഴിവിനൊപ്പം എത്തില്ലെന്നും ഇതിഹാസ താരം പറഞ്ഞു. ക്രിസ്‌റ്റിയാനോയുടെ സ്ഥിരതയാണ്‌ ഇവിടെ പെലെ ചൂണ്ടിക്കാണിക്കുന്നത്‌. കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്നത്‌ ക്രിസ്റ്റ്യാനോയാണ്‌. എന്നാല്‍ നിങ്ങള്‍ക്ക്‌ മെസിയെ കാണാതിരിക്കാനുമാവില്ല, യൂടൂബ്‌ ചാനലായ ഫിലാഡോയില്‍ പെലെ പറഞ്ഞു.

ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തേയും മികച്ച താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ ഇതിഹാസ താരം മറഡോണയെ പെലെ ഒഴിവാക്കി. സ്വന്തം പേരാണ്‌ അദ്ദേഹം ഒന്നാം സ്ഥാനത്ത്‌ വെച്ചത്‌. ഒരു പെലെയെ ഉണ്ടാവൂ, എന്നെപ്പോലെ മറ്റൊരാളുണ്ടാവില്ല, ബ്രസീലിനെ ലോക കിരീടങ്ങളിലേക്ക്‌ നയിച്ച താരം പറഞ്ഞു.

മുന്‍പ്‌ മെസിക്ക്‌ എതിരെ രൂക്ഷ വിമര്‍ശനവുമായി പെലെ എത്തിയിട്ടുണ്ട്‌. ഇടംകാലുകൊണ്ട്‌ മാത്രം ഫുട്‌ബോള്‍ കളിക്കുന്ന താരം എന്നാണ്‌ അന്ന്‌ മെസിക്കെതിരെ പെലെ പറഞ്ഞത്‌. എന്നാല്‍ ഇതിനെതിരെ പ്രതികരണം ഉയര്‍ന്നതോടെ അന്ന്‌ പെലെ നിലപാട്‌ മയപ്പെടുത്തുകയും ചെയ്‌തിരുന്നു.



 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com