ഒരുമിച്ചങ്ങനെ ജയിച്ചു കയറണ്ടേ? ഈ വഴികളൊന്ന്‌ നോക്കൂ, കോവിഡിനെ തുരത്താന്‍ ഗൈഡുമായി ബിസിസിഐ

കോവിഡ്‌ 19നെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും എളുപ്പം മനസിലാക്കാവുന്ന ഗൈഡുമായി എത്തുകയാണ്‌ ബിസിസിഐ
EUA09-qU8AELg9q
EUA09-qU8AELg9q


കോവിഡ്‌ 19നെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും എളുപ്പം മനസിലാക്കാവുന്ന ഗൈഡുമായി എത്തുകയാണ്‌ ബിസിസിഐ. കളിക്കളത്തിലെ ഇന്ത്യന്‍ താരങ്ങളെ വെച്ചു തന്നെ ബിസിസിഐ ഇത്‌ കാണിച്ചു തരുന്നു.

വീടിനുള്ളില്‍ തന്നെയിരിക്കൂ, പുറത്തിറങ്ങേണ്ടി വന്നാല്‍ അകലം പാലിക്കൂ, കൈകള്‍ ശുദ്ധിയായിരിക്കുന്നു എന്ന്‌ ഉറപ്പാക്കൂ, പ്രധാനപ്പെട്ട കാര്യങ്ങള്‍ എല്ലാവരുമായും പങ്കുവെക്കൂ എന്നീ കാര്യങ്ങളാണ്‌ ബിസിസിഐ രസകരമായി പങ്കുവെക്കുന്നത്‌. ഈ നിര്‍ദേശങ്ങള്‍ക്കെല്ലാം ഒടുവില്‍, ഒരുമിച്ച്‌ ജയിച്ചു കയറൂ എന്ന്‌ പറഞ്ഞാണ്‌ ബിസിസിഐ അവസാനിപ്പിക്കുന്നത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com