പാക്‌ ജനതക്ക്‌ കരുത്തേകാന്‍ ക്രിക്കറ്റ്‌ താരങ്ങള്‍, കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 50 ലക്ഷം രൂപ നല്‍കുന്നു

പാക്‌ ജനതക്ക്‌ കരുത്തേകാന്‍ ക്രിക്കറ്റ്‌ താരങ്ങള്‍, കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 50 ലക്ഷം രൂപ നല്‍കുന്നു

കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക്‌ ഭരണകൂടത്തെ സഹായിച്ച്‌ പാക്‌ ക്രിക്കറ്റ്‌ ടീം


ലാഹോര്‍: കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക്‌ ഭരണകൂടത്തെ സഹായിച്ച്‌ പാക്‌ ക്രിക്കറ്റ്‌ ടീം. 50 ലക്ഷം പാക്‌ രൂപയാണ്‌ ഇവര്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയത്‌. പാകിസ്ഥാനിലെ കോവിഡ്‌ ബാധിതരുടെ എണ്ണം ആയിരം പിന്നിട്ടു കഴിഞ്ഞു.

പാക്‌ ജനങ്ങള്‍ പ്രതിസന്ധിയിലേക്ക്‌ വീഴുമ്പോള്‍ എന്നും തങ്ങള്‍ ഒപ്പം നിന്നിട്ടുണ്ടെന്നും, ഈ കോവിഡ്‌ കാലത്തും തങ്ങളാല്‍ കഴിയുന്നത്‌ ചെയ്യുകയാണെന്നും പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ എഹ്‌സാന്‍ മാനി പറഞ്ഞു. നേരത്തെ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ താരങ്ങള്‍ തങ്ങളുടെ സാലറിയുടെ പകുതി കോവിഡ്‌ 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു.

2000 കുടുംബങ്ങള്‍ക്ക്‌ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്‌ത്‌ പാക്‌ മുന്‍ ക്രിക്കറ്റ്‌ താരം ഷാഹിദ്‌ അഫ്രീദിയും മാതൃക കാട്ടി. ഷാഹിദ്‌ അഫ്രീദി ഫൗണ്ടേഷന്‍ വഴിയാണ്‌ പാവങ്ങള്‍ക്ക്‌ റേഷന്‍ വിതരണം ചെയ്യുന്നത്‌. ബംഗാളിലെ പാവപ്പെട്ടവര്‍ക്ക്‌ 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യാന്‍ ഒരുങ്ങി ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലിയും ആരാധകരുടെ ഹൃദയം വീണ്ടും കീഴടക്കി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com