പാവപ്പെട്ടവര്‍ക്ക്‌ 50 ലക്ഷം രൂപയുടെ അരി, ബംഗാള്‍ ജനതയെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഗാംഗുലി

കോവിഡ്‌ 19നെ തുടര്‍ന്നുള്ള സുരക്ഷാ മുന്‍കരുതലിന്റെ പേരില്‍ കൊല്‍ക്കത്തയില്‍ കുടുംബങ്ങളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ താമസിപ്പിച്ചിട്ടുണ്ട്‌. ഇവര്‍ക്കാണ്‌ ഗാംഗുലി ഭക്ഷ്യധാന്യം എത്തിക്കുന്നത്‌
പാവപ്പെട്ടവര്‍ക്ക്‌ 50 ലക്ഷം രൂപയുടെ അരി, ബംഗാള്‍ ജനതയെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഗാംഗുലി


കൊല്‍ക്കത്ത: രാജ്യം മുഴുവന്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ ബുദ്ധിമുട്ട്‌ നേരിടുന്ന ദിവസ വേതനക്കാരെ സഹായിക്കാന്‍ ബിസിസിഐ പ്രസിഡന്റ്‌ സൗരവ്‌ ഗാംഗുലി. 50 ലക്ഷം രൂപയുടെ അരിയാണ്‌ ഗാംഗുലി ഇവര്‍ക്കായി വിതരണം ചെയ്യുക.

ലാല്‍ ബാല്‍ റൈസുമായി ചേര്‍ന്നാണ്‌ ഗാംഗുലിയുടെ സഹായഹസ്‌തം. കോവിഡ്‌ 19നെ തുടര്‍ന്നുള്ള സുരക്ഷാ മുന്‍കരുതലിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുംബങ്ങളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ താമസിപ്പിച്ചിട്ടുണ്ട്‌. ഇവര്‍ക്കാണ്‌ ഗാംഗുലി ഭക്ഷ്യധാന്യം എത്തിക്കുന്നത്‌. ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷനാണ്‌ ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്‌.

ഗാംഗുലിയുടെ ഈ പ്രവര്‍ത്തി മറ്റ്‌ പൗരന്മാര്‍ക്കും പ്രചോദനമാവുമെന്ന്‌ കരുതുന്നതായി ലാല്‍ ബാല്‍ റൈസ്‌ കമ്പനി പറഞ്ഞു. നേരത്തേ, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം ആവശ്യമെങ്കില്‍ ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാമെന്ന്‌ ഗാംഗുലി അറിയിച്ചിരുന്നു. ഈഡന്‍ ഗാര്‍ഡനിലെ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ ആശുപത്രിയാക്കി മാറ്റാന്‍ നല്‍കാമെന്നും, ഈ സാഹചര്യം ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‌ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ഗാംഗുലി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com