'പോണ്ടിങിനൊപ്പം കളിച്ചത് മായാജാലം; 2011ലെ ലോകകപ്പ് ടീമിലിടം കിട്ടാതെ പോയത് സങ്കടകരം'; പീറ്റേഴ്സനോട് രോഹിത് ശർമ

'പോണ്ടിങിനൊപ്പം കളിച്ചത് മായാജാലം; 2011ലെ ലോകകപ്പ് ടീമിലിടം കിട്ടാതെ പോയത് സങ്കടകരം'; പീറ്റേഴ്സനോട് രോഹിത് ശർമ
'പോണ്ടിങിനൊപ്പം കളിച്ചത് മായാജാലം; 2011ലെ ലോകകപ്പ് ടീമിലിടം കിട്ടാതെ പോയത് സങ്കടകരം'; പീറ്റേഴ്സനോട് രോഹിത് ശർമ

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഐപിഎൽ അടക്കമുള്ള ലോകത്തെ എല്ലാ കായിക മത്സരങ്ങളും മാറ്റിവച്ചിരിക്കുകയാണ്. മത്സരങ്ങളില്ലാത്തതിനാൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെല്ലാം തങ്ങളുടെ വീടുകളിൽ തന്നെ കഴിയുന്നു. അതിനിടെ ഒരു രസകരമായ ചാറ്റിങാണ് ശ്രദ്ധേയമാകുന്നത്. 

മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സനുമായി ഇന്ത്യൻ ഓപണർ രോഹിത് ശർമ നടത്തിയ ചാറ്റിങാണ് ശ്രദ്ധേയമായത്. ഇന്‍സ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെയാണ് രോഹിതും പീറ്റേഴ്സനും തമ്മിലുള്ള സംഭാഷണം. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിന് കീഴില്‍ ഐപിഎല്ലില്‍ കളിച്ച കാലവും നിലവിൽ ഐപിഎൽ നടക്കാനുള്ള സാധ്യതയെക്കുറിച്ചുമൊക്കെ പീറ്റേഴ്സൻ ചാറ്റിൽ ചോദിക്കുന്നുണ്ട്. 

പോണ്ടിങിനൊപ്പമുള്ള കാലത്തെ 'മായാജാലം' എന്നാണ് രോഹിത് വിശേഷിപ്പിച്ചത്. രോഹിത് ക്യാപ്റ്റനാകുന്നതിന് മുമ്പ് മുംബൈയെ നയിച്ചിരുന്നത് റിക്കി പോണ്ടിങ്ങായിരുന്നു. പിന്നീട് പോണ്ടിങ് മുംബൈയുടെ പരിശീലകനായി. അതിനുശേഷം ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമായാല്‍ ഐപിഎല്‍ നടക്കുമെന്ന് രോഹിത് ശര്‍മ പറയുന്നു. മാര്‍ച്ച് 29ന് ആയിരുന്നു ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ബിസിസിഐ ഏപ്രില്‍ 15ലേക്ക് ടൂര്‍ണമെന്റ് മാറ്റി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 15നും മത്സരം നടക്കാൻ സാധ്യത കുറവാണ്. ഐപിഎല്ലിന്റെ കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല. 

2011ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് ജീവിതത്തിലെ സങ്കടകരമായ നിമിഷമെന്നും രോഹിത് പറയുന്നു. ഫൈനല്‍ സ്വന്തം വീട്ടുമുറ്റത്തു നടക്കുന്നതു പോലെയായിരുന്നു. പക്ഷേ എന്തു ചെയ്യാം, തനിക്ക് കളിക്കാനാകില്ലല്ലോ. അത് തന്റെ തെറ്റു തന്നെയായിരുന്നു. ഞാന്‍ അന്ന് മികച്ച ഫോമില്‍ ആയിരുന്നില്ല. അതുകൊണ്ടാണ് ടീമില്‍ ഇടം നേടാതിരുന്നതെന്നും രോ​ഹിത് കൂട്ടിച്ചേർത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com