അമ്മയുടെ അസുഖമെന്ന്‌ പറഞ്ഞ്‌ മദീരയിലേക്ക്‌ പോയി, ഇപ്പോള്‍ പൂളിനടുത്ത്‌ നിന്ന്‌ ഫോട്ടോയെടുത്ത്‌ രസിക്കുകയാണ്‌; പ്രതിസന്ധിയിലാക്കിയത്‌ ക്രിസ്റ്റ്യാനോയെന്ന്‌ വിമര്‍ശനം

മദീരയിലേക്ക്‌ പോവണം എന്ന ക്രിസ്‌റ്റിയാനോയുടെ ആവശ്യം അംഗീകരിച്ചതോടെയാണ്‌ യുവന്റ്‌സിന്റെ മറ്റ്‌ താരങ്ങളേയും അവരുടെ വീടുകളിലേക്ക്‌ മടക്കി അയക്കേണ്ടി വന്നത്
അമ്മയുടെ അസുഖമെന്ന്‌ പറഞ്ഞ്‌ മദീരയിലേക്ക്‌ പോയി, ഇപ്പോള്‍ പൂളിനടുത്ത്‌ നിന്ന്‌ ഫോട്ടോയെടുത്ത്‌ രസിക്കുകയാണ്‌; പ്രതിസന്ധിയിലാക്കിയത്‌ ക്രിസ്റ്റ്യാനോയെന്ന്‌ വിമര്‍ശനം



യുവന്റ്‌സ്‌ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ വിമര്‍ശനവുമായി യുവന്റ്‌സ്‌ മുന്‍ പ്രസിഡന്റ്‌ ജിയോവാനി ജിഗ്ലി. അമ്മയുടെ അസുഖം എന്ന്‌ പറഞ്ഞ്‌ പോര്‍ച്ചുഗലിലേക്ക്‌ പോയ ക്രിസ്‌റ്റിയാനോ ഇപ്പോള്‍ പൂളിനടുത്ത്‌ നിന്ന്‌ ഫോട്ടോകളെടുത്ത്‌ രസിക്കുകയാണെന്ന്‌ ജിയോവാനി കുറ്റപ്പെടുത്തി. മദീരയിലേക്ക്‌ പോവണം എന്ന ക്രിസ്‌റ്റിയാനോയുടെ ആവശ്യം അംഗീകരിച്ചതോടെയാണ്‌ യുവന്റ്‌സിന്റെ മറ്റ്‌ താരങ്ങളേയും അവരുടെ വീടുകളിലേക്ക്‌ മടക്കി അയക്കേണ്ടി വന്നത്‌ എന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്യങ്ങള്‍ ക്രിസ്‌റ്റിയാനോ കൂടുതല്‍ സങ്കീര്‍ണമാക്കി. കളിക്കാരെയെല്ലാം അവരവരുടെ നാടുകളിലേക്ക്‌ വീടാതെ ക്വാറന്റൈന്‍ ചെയ്യുകയാണ്‌ വേണ്ടിയിരുന്നത്‌. പല നാടുകളില്‍ നിന്ന്‌ ഇറ്റലിയിലേക്ക്‌ ഇനി അവര്‍ മടങ്ങിയെത്തുമ്പോള്‍ 14 ദിവസത്തെ ക്വാറന്റീന്‍ അവര്‍ക്ക്‌ നിര്‍ബന്ധമായും ഏര്‍പ്പെടുത്തും. ഇതോടെ കളിക്കളത്തിലേക്കുള്ള യുവന്റ്‌സിന്റെ മടങ്ങി വരവ്‌ വീണ്ടും വൈകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറ്റലി വിടാന്‍ ക്രിസ്‌റ്റിയാനോയ്‌ക്ക്‌ ഇളവ്‌ നല്‍കിയതോടെ മറ്റ്‌ ടീം അംഗങ്ങള്‍ക്കും ഇളവ്‌ നല്‍കാന്‍ യുവന്റ്‌സ്‌ നിര്‍ബന്ധിതരായി. റുഗാനി, മറ്റിയൂഡി, ഡിബാല എന്നീ യുവന്റ്‌സ്‌ താരങ്ങള്‍ക്കാണ്‌ ഇതുവരെ കോവിഡ്‌ 19 സ്ഥിരീകരിച്ചിരിക്കുന്നത്‌. അമ്മയുടെ അസുഖത്തെ തുടര്‍ന്ന്‌ മദീരയിലേക്ക്‌ മടങ്ങിയ ക്രിസ്റ്റ്യാനോക്ക്‌ ഇറ്റലിയില്‍ കോവിഡ്‌ ശക്തിപ്രാപിച്ചതോടെ തിരികെ എത്താനായില്ല. കുടുംബത്തോടപ്പം മദീരയില്‍ സമയം ചിലവിടുന്ന താരം പോര്‍ച്ചുഗലിലെ ആശുപത്രികള്‍ക്ക്‌ ഇതിനോടകം 10 ലക്ഷം രൂപയുടെ സഹായം നല്‍കി കഴിഞ്ഞു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com