'ഒരു പ്രത്യേക തരം വൈറസ്‌ എന്നെ പിടികൂടി, ഷോട്ട്‌ കളിക്കാനാവാതെ വിയര്‍ത്ത്‌ കുളിച്ചു'; 1992 ലോകകപ്പ്‌ ഫൈനലിലെ സംഭവം വെളിപ്പെടുത്തി ജാവേദ്‌ മിയാന്‍ദാദ്‌

1992ലെ ലോകകപ്പ്‌ ഫൈനലില്‍ തനിക്ക്‌ ഷോട്ട്‌ കളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തിയെന്ന്‌ മിയാന്‍ദാദ്‌ പറയുന്നു
'ഒരു പ്രത്യേക തരം വൈറസ്‌ എന്നെ പിടികൂടി, ഷോട്ട്‌ കളിക്കാനാവാതെ വിയര്‍ത്ത്‌ കുളിച്ചു'; 1992 ലോകകപ്പ്‌ ഫൈനലിലെ സംഭവം വെളിപ്പെടുത്തി ജാവേദ്‌ മിയാന്‍ദാദ്‌


ലാഹോര്‍: ലോകം കോവിഡ്‌ 19 ഭീഷണിയില്‍ മുങ്ങുമ്പോള്‍ തന്റെ ശരീരത്തില്‍ പ്രവേശിച്ച മറ്റൊരു വൈറസിനെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ്‌ പാകിസ്ഥാന്‍ മുന്‍ താരം ജാവേദ്‌ മിയാന്‍ദാദ്‌. 1992ലെ ലോകകപ്പ്‌ ഫൈനലില്‍ തനിക്ക്‌ ഷോട്ട്‌ കളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തിയെന്ന്‌ മിയാന്‍ദാദ്‌ പറയുന്നു.

ഫൈനലില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്ഥാന്‌ ബാറ്റിങ്‌ തകര്‍ച്ച നേരിട്ടു. എന്നാല്‍, മൂന്നാം വിക്കറ്റില്‍ നായകന്‍ ഇമ്രാന്‍ ഖാനും ജാവേദ്‌ മിയാന്‍ദാദും ചേര്‍ന്ന്‌ 139 റണ്‍സിന്റെ കൂട്ടുകെട്ട്‌ തീര്‍ത്തു. കളിയില്‍ മിയാന്‍ദാദ്‌ 58 റണ്‍സ്‌ കണ്ടെത്തിയെങ്കിലും ബാറ്റ്‌ ചെയ്യാനുള്ള ശക്തി ഇല്ലാതെയാണ്‌ താന്‍ ക്രീസില്‍ നിന്നതെന്ന്‌ മിയാന്‍ദാദ്‌ പറയുന്നു.

വൈറസ്‌ ഇന്‍ഫക്ഷനെ തുടര്‍ന്ന്‌ എനിക്ക്‌ റണ്‍ എടുക്കാന്‍ ഓടാന്‍ പോലും കഴിയാത്ത അവസ്ഥയെത്തി. ഇന്നിങ്‌സിന്റെ അവസാനമായപ്പോഴേക്കും എനിക്ക്‌ മര്യാദയ്‌ക്ക്‌ ഷോട്ട്‌ കളിക്കാന്‍ കൂടി കഴിയാതെയായി. എന്ത്‌ അസ്വസ്ഥതയാണ്‌ എനിക്ക്‌ അനുഭവപ്പെടുന്നത്‌ എന്ന്‌ പോലും എനിക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇന്‍ഫെക്ഷനെ തുടര്‍ന്ന്‌ ഞാന്‍ പതിവിലും കൂടുതല്‍ വിയര്‍ക്കാന്‍ തുടങ്ങി. ക്രീസിന്‌ ഒരറ്റത്ത്‌ കളിക്കാന്‍ കഴിയാതെ എനിക്ക്‌ നില്‍ക്കേണ്ടി വന്നു, മിയാന്‍ദാദ്‌ പറയുന്നു.

എങ്ങനെയാണ്‌ പാകിസ്ഥാന്‌ അവിടെ കിരീടം ഉയര്‍ത്താനായത്‌ എന്നോര്‍ത്ത്‌ അത്ഭുതപ്പെടുന്നതായും മിയാന്‍ദാദ്‌ പറഞ്ഞു. പാകിസ്ഥാന്‌ തുടക്കത്തില്‍ തന്നെ വിക്കറ്റ്‌ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നീല്‍ ഫെയര്‍ബ്രദറിന്റെ 62 റണ്‍സ്‌ ഇന്നിങ്‌സിന്‌ പിന്തുണ നല്‍കാന്‍ മറ്റ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കഴിയാതെ വന്നതോടെ 22 റണ്‍സിന്‌ ജയം പിടിച്ച്‌ പാകിസ്ഥാന്‍ കിരീടം ഉയര്‍ത്തി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com