പൊതു ഇടത്തില്‍ മൂത്രമൊഴിക്കുമോ? തുപ്പുമോ? ഈ പാഠം ഇനി അവര്‍ മറക്കില്ല; കപില്‍ ദേവ്‌

ശുചിത്വത്തിന്റെ പ്രാധാന്യം ഇനി ആരും മറക്കില്ല, നേരത്തേ പഠിക്കേണ്ടതായിരുന്നു. കോവിഡ്‌ 19 ശീലങ്ങള്‍ മാറ്റുമെന്ന്‌ കപില്‍ ദേവ്‌
പൊതു ഇടത്തില്‍ മൂത്രമൊഴിക്കുമോ? തുപ്പുമോ? ഈ പാഠം ഇനി അവര്‍ മറക്കില്ല; കപില്‍ ദേവ്‌


ന്യൂഡല്‍ഹി: ശുചിത്വത്തിന്റെ പ്രാധാന്യം മനുഷ്യര്‍ ഇപ്പോള്‍ മനസിലാക്കിയെന്ന്‌ ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്‌. കൈ കഴുകാനും, പാെതു ഇടങ്ങളില്‍ തുപ്പാതിരിക്കാനും, മൂത്രമൊഴിക്കാതിരിക്കാനും അവര്‍ പഠിക്കുകയാണ്‌, കോവിഡ്‌ 19നെ കുറിച്ച്‌ പ്രതികരിക്കവെ കപില്‍ ദേവ്‌ പറഞ്ഞു.

ഇതെല്ലാം നമ്മള്‍ നേരത്തെ ശീലിക്കേണ്ടതായിരുന്നു. ഇനി വരുന്ന തലമുറ ഈ പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്ന്‌ പ്രതീക്ഷിക്കുന്നു. നമ്മുടെ ചുറ്റുവട്ടം നമ്മള്‍ വൃത്തിയാക്കി വെക്കുക തന്നെ വേണം. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച്‌ മനുഷ്യ വംശം മുന്നോട്ടു കുതിച്ചതിനെ കുറിച്ച്‌ ഞാന്‍ വായിച്ചിട്ടും കേട്ടിട്ടുമുണ്ട്‌.

ഇന്ത്യയുടെ ശക്തി നമ്മുടെ സംസ്‌കാരത്തിലാണ്‌. മറ്റുള്ളവരോടുള്ള കരുതല്‍, മുതിര്‍ന്നവര്‍ക്ക്‌ നല്‍കുന്ന പ്രാധാന്യമെല്ലാം നമ്മുടെ പ്രത്യേകതയാണ്‌. ഈ യുദ്ധം നമ്മള്‍ ജയിക്കും. പുറത്തിറങ്ങതെ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിഞ്ഞ്‌ ഭരണകൂടത്തിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും കൈകള്‍ക്ക്‌ ശക്തി പകര്‍ന്ന്‌ ഈ പോരില്‍ നമ്മള്‍ വിജയം നേടും...ഇന്ത്യയെ ആദ്യമായി ലോക കിരീടത്തില്‍ മുത്തമീടീച്ച നായകന്‍ പറഞ്ഞു.

കോവിഡ്‌ കാലത്തെ വീടിനുള്ളില്‍ തന്നെ കഴിയുമ്പോള്‍ എങ്ങനെയാണ്‌ സമയം ചെലവിടുന്നത്‌ എന്നും കപില്‍ദേവ്‌ പറയുന്നു. കുടുംബാംഗങ്ങള്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതാണ്‌ പ്രധാന പരിപാടി. വീട്ടിലെ പാചകക്കാരന്‌ വിശ്രമം നല്‍കി. വീടും, ഗാര്‍ഡനുമെല്ലാം വൃത്തിയാക്കും. കുടുംബത്തോടൊപ്പം മുഴുവന്‍ സമയവും ആസ്വദിക്കുകയാണ്‌, കപില്‍ ദേവ്‌ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com