സഹായവുമായി ധോനിയും, പുനെയിലെ ദിവസ വേതനക്കാര്‍ക്ക്‌ ഭക്ഷണം എത്തിക്കാന്‍ മുന്‍പില്‍

ഇന്ത്യയില്‍ കോവിഡ്‌ 19 കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത നഗരങ്ങളിലൊന്നാണ്‌ പുനെ
സഹായവുമായി ധോനിയും, പുനെയിലെ ദിവസ വേതനക്കാര്‍ക്ക്‌ ഭക്ഷണം എത്തിക്കാന്‍ മുന്‍പില്‍



പുനെ: കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതിന്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പട്ടിണിയിലേക്ക്‌ വീണ ദിവസ വേതനക്കാരെ സഹായിച്ച്‌ ഇന്ത്യന്‍ താരം എം എസ്‌ ധോനി. പുനെയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഭക്ഷണം എത്തിക്കുന്നതിനായി ഒരു ലക്ഷം രൂപയാണ്‌ ധോനി നല്‍കിയത്‌.

ഓണ്‍ലൈന്‍ വഴി പണം ശേഖരിക്കുന്ന 'കേട്ടോ' വഴി മുകുള്‍ മാധവ്‌ ഫൗണ്ടേഷനിലേക്കാണ്‌ ധോനി ഒരു ലക്ഷം രൂപ നല്‍കിയത്‌. ഇന്ത്യയില്‍ കോവിഡ്‌ 19 കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത നഗരങ്ങളിലൊന്നാണ്‌ പുനെ. പുനെയിലെ ബുദ്ധിമുട്ട്‌ നേരിടുന്ന കുടുംബങ്ങളെ മുകുള്‍ മാധവ്‌ ഫൗണ്ടേഷന്‍ കണ്ടെത്തുകയും അവര്‍ക്ക്‌ അരി, എണ്ണ, ആട്ട, പയര്‍, ബിസ്‌കറ്റ്‌, പഞ്ചസാര, ചായപ്പൊടി, സ്‌പൈസസ്‌ എന്നിവ അടങ്ങിയ കിറ്റ്‌ നല്‍കുകയും ചെയ്യും.

ഫൗണ്ടേഷനിലേക്ക്‌ പണം സംഭാവന ചെയ്‌ത്‌ പാവപ്പെട്ടവരെ സഹായിക്കാന്‍ ഈ സമയം എല്ലാവരും മുന്നോട്ടു വരണമെന്ന്‌ ധോനിയുടെ ഭാര്യ സാക്ഷി ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ എല്ലാവരോടും ആവശ്യപ്പെട്ടു. 12,5000 രൂപയാണ്‌ മുകുള്‍ മാധവ്‌ ഫൗണ്ടേഷന്‍ സമാഹരിക്കാന്‍ ലക്ഷ്യം വെക്കുന്നത്‌. ധോനിയാണ്‌ ഇതിലേക്ക്‌ ഏറ്റവും ഉയര്‍ന്ന തുക ഇതുവരെ സംഭാവന ചെയ്‌തത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com