ഓപ്പണിങ്ങില്‍ കേമന്‍ സച്ചിനോ രോഹിത്തോ? കണക്കുകളില്‍ രോഹിത്തിന്റെ ആധിപത്യം വ്യക്തം

രോഹിത്തിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാനുള്ള ധൈര്യം കാണിച്ചത്‌ ധോനിയായിരുന്നു
ഓപ്പണിങ്ങില്‍ കേമന്‍ സച്ചിനോ രോഹിത്തോ? കണക്കുകളില്‍ രോഹിത്തിന്റെ ആധിപത്യം വ്യക്തം


ഓപ്പണിങ്ങില്‍ സച്ചിനാണോ രോഹിത്താണോ കൂടുതല്‍ മികച്ചത്‌? പലരുടേയും മനസിലേക്ക്‌ ആദ്യമെത്തുന്ന ഉത്തരം സച്ചിന്‍ എന്നാവും. എന്നാല്‍ കണക്കുകള്‍ നോക്കിയാല്‍ രോഹിത്തിന്റെ ആധിപത്യം വ്യക്തമാണ്‌.

രോഹിത്തിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാനുള്ള ധൈര്യം കാണിച്ചത്‌ ധോനിയായിരുന്നു. ഇന്ത്യക്കായി ഓപ്പണ്‍ ചെയ്‌തിരുന്ന നവ്‌ജോദ്‌ സിങ്‌ സിദ്ധുവിന്‌ കളിക്കാനാവാതെ വന്നതോടെയാണ്‌ ഓപ്പണിങ്ങിലേക്ക്‌ സച്ചിന്‌ വിളിയെത്തിയത്‌. രണ്ട്‌ പേരും കിട്ടിയ അവസരം മുതലാക്കി. ഇന്ത്യക്കായി 66 ഇന്നിങ്‌സുകള്‍ കളിച്ചതിന്‌ ശേഷമാണ്‌ സച്ചിന്‌ ഓപ്പണിങ്ങിലേക്ക്‌ വിളിയെത്തിയത്‌.

ഓപ്പണറായി ഇറങ്ങിയ ആദ്യ കളിയില്‍ 49 പന്തില്‍ നിന്ന്‌ 82 റണ്‍സ്‌ ആണ്‌ സച്ചിന്‍ അടിച്ചെടുത്തത്‌. വിരമിക്കുമ്പോള്‍ ഏകദിനത്തില്‍ ഓപ്പണറുടെ റോളില്‍ 15,310 റണ്‍സായിരുന്നു ഇന്ത്യന്‍ ഇതിഹാസ താരത്തിന്റെ സമ്പാദ്യം. ബാറ്റിങ്‌ ശരാശരി 48.29. സ്‌ട്രൈക്ക്‌റേറ്റ്‌ 88.05. രോഹിത്താവട്ടെ 58.11 എന്ന ബാറ്റിങ്‌ ശരാശരിയില്‍ 7148 റണ്‍സ്‌ ആണ്‌ അടിച്ചുകൂട്ടിയത്‌. സ്‌ട്രൈക്ക്‌ റേറ്റ്‌ 92.26. മൂന്ന്‌ ഏകദിന ഇരട്ട ശതകങ്ങളും ഇവിടെ ഹൈലൈറ്റായുണ്ട്‌.

എന്നാല്‍ രണ്ട്‌ തലമുറകളിലാണ്‌ ഇവരുടെ കളി വരുന്നത്‌. സച്ചിന്‍ ഇന്ത്യക്ക്‌ വേണ്ടി ബാറ്റ്‌ ചെയ്യുന്ന സമയം ലോക ക്രിക്കറ്റില്‍ ഇന്ത്യക്കുണ്ടായിരുന്ന പൊസിഷനല്ല ഇപ്പോള്‍ എന്നതും നിര്‍ണായകമാണ്‌. ക്രിക്കറ്റ്‌ ലോകത്തെ വന്‍ ശക്തികളില്‍ മാറ്റം വന്നിരിക്കുന്നു. എന്നാല്‍ അടുത്ത രണ്ട്‌ മൂന്ന്‌ വര്‍ഷം കൂടി ഓപ്പണിങ്ങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ രോഹിത്തിന്‌ സാധിച്ചാല്‍ സച്ചിനൊപ്പം ഇന്ത്യയുടെ ഹിറ്റ്‌മാനെ ക്രിക്കറ്റ്‌ ലോകം വിലയിരുത്തുമെന്ന്‌ ഉറപ്പ്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com