ക്ഷിണിതരായിരുന്നു ഇന്ത്യന്‍ ടീം, അപ്രതീക്ഷിതമായെത്തിയ ഇടവേള അനുഗ്രഹമായെന്ന്‌ രവി ശാസ്‌ത്രി

ക്ഷിണിതരായിരുന്നു ഇന്ത്യന്‍ ടീം, അപ്രതീക്ഷിതമായെത്തിയ ഇടവേള അനുഗ്രഹമായെന്ന്‌ രവി ശാസ്‌ത്രി

കാത്തിരുന്ന ഇടവേളയാണ്‌ ഇന്ത്യന്‍ ടീമിന്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌ എന്ന്‌ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി


ന്യൂഡല്‍ഹി: കാത്തിരുന്ന ഇടവേളയാണ്‌ ഇന്ത്യന്‍ ടീമിന്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌ എന്ന്‌ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. അപ്രതീക്ഷിതമായി ഇപ്പോള്‍ ടീമിനെ ലഭിച്ച ഇടവേള കൊണ്ട്‌ പ്രശ്‌നങ്ങളുണ്ടാവില്ല. കാരണം, ന്യുസിലന്‍ഡ്‌ പരമ്പര അവസാനിച്ചപ്പോള്‍ തന്നെ കളിക്കാര്‍ മാനസികനായും ശാരീരികമായും ബുദ്ധിമുട്ട്‌ നേരിടുന്നത്‌ നമ്മള്‍ കണ്ടതാണെന്ന്‌ രവി ശാസ്‌ത്രി ചൂണ്ടിക്കാണിക്കുന്നു.

ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക്‌ മെയ്‌ 23ന്‌ പോയതാണ്‌ ഞങ്ങളില്‍ പലരും. അതിന്‌ ശേഷം ഞങ്ങള്‍ക്ക്‌ സ്വന്തം വീട്ടില്‍ കഴിയാനായത്‌ 10-11 ദിവസം മാത്രമാണ്‌. മൂന്ന്‌ ഫോര്‍മാറ്റിലും ഈ കാലയളവില്‍ തുടരെ കളിച്ച താരങ്ങളുണ്ട്‌. അവര്‍ക്ക്‌ മേലുള്ള ഭാരം എത്രമാത്രമെന്ന്‌ നിങ്ങള്‍ക്ക്‌ മനസിലാക്കാം. ട്വന്റി20യില്‍ നിന്ന്‌ ടെസ്‌റ്റിലേക്കും തിരിച്ചും സ്വിച്ച്‌ ചെയ്യണം, പിന്നെ ഈ യാത്രകളും. ഞങ്ങള്‍ ഒരുപാട്‌ യാത്ര ചെയ്‌തു, ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ പറയുന്നു.

സൗത്ത്‌ ആഫ്രിക്കക്കെതിരായ പരമ്പര റദ്ദാക്കിയപ്പോള്‍ തന്നെ ക്രിക്കറ്റ്‌ നിശ്ചലമാവുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ എത്തുന്നത്‌ എന്ന്‌ കളിക്കാര്‍ക്ക്‌ മനസിലായതായും ശാസ്‌ത്രി പറഞ്ഞു. ന്യൂസിലാന്‍ഡില്‍ നിന്ന്‌ ഞങ്ങള്‍ ഇന്ത്യയിലേക്ക്‌ തിരികെ എത്തിയപ്പോള്‍ തന്നെ ന്യസിലാന്‍ഡില്‍ രണ്ട്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇപ്പോഴത്‌ മുന്നൂറായി. ഞങ്ങള്‍ ഇന്ത്യയിലേക്ക്‌ എത്തിയ സമയം വിമാനത്താവളത്തില്‍ ആളുകളെ പരിശോധിക്കുന്നത്‌ കണ്ടു. കൃത്യ സമയത്താണ്‌ ഞങ്ങള്‍ തിരികെ എത്തിയത്‌.

ഈ സമയം ജനങ്ങളെ ബോധവത്‌കരിക്കുന്നതില്‍ കളിക്കാര്‍ക്ക്‌ വലിയ പങ്കുണ്ട്‌. കോഹ്‌ ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക കൂടിയാണ്‌ ഈ ഘട്ടത്തില്‍ നമ്മള്‍ ചെയ്യേണ്ടത്‌, ശാസ്‌ത്രി പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com