ജോലി നഷ്ടപ്പെട്ടവര്‍ക്ക്‌ എന്റെ ഹോട്ടലിലേക്ക്‌ എത്താം, സൗജന്യമായി ഭക്ഷണം നല്‍കുമെന്ന്‌ അമ്പയര്‍ അലിം ദാര്‍

കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം പട്ടിണിയിലേക്ക്‌ വീണവര്‍ക്ക്‌ സഹായവുമായി പാക്‌ അമ്പയര്‍ അലിം ദാര്‍
ജോലി നഷ്ടപ്പെട്ടവര്‍ക്ക്‌ എന്റെ ഹോട്ടലിലേക്ക്‌ എത്താം, സൗജന്യമായി ഭക്ഷണം നല്‍കുമെന്ന്‌ അമ്പയര്‍ അലിം ദാര്‍


ലാഹോര്‍: കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം പട്ടിണിയിലേക്ക്‌ വീണവര്‍ക്ക്‌ സഹായവുമായി പാക്‌ അമ്പയര്‍ അലിം ദാര്‍. ലാഹോറിലെ തന്റെ ഹോട്ടലില്‍ നിന്ന്‌ പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി ഭക്ഷണം നല്‍കുകയാണ്‌ ഇദ്ദേഹം.

ദാര്‍സ്‌ ഡിലൈറ്റോ എന്ന പേരിലെ തന്റെ റെസ്റ്റോറന്റില്‍ നിന്ന്‌, ജോലി നഷ്ടപ്പെട്ടവര്‍ക്ക്‌ ഭക്ഷണം സൗജന്യമായി കഴിക്കാമെന്നാണ്‌ അലീം ദാര്‍ വ്യക്തമാക്കിയത്‌. ലോകം മുഴുവന്‍ പടര്‍ന്ന കോവിഡ്‌ 19ന്റെ ആഘാതം പാകിസ്ഥാനിലും പ്രകടമാണെന്ന്‌ അദ്ദേഹം പറഞ്ഞു. നമ്മുടെ സഹായമില്ലാതെ കോവിഡിനെ പ്രതിരോധിക്കാന്‍ നമ്മുടെ ഭരണകൂടത്തിനാവില്ല. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരണം എന്ന്‌ എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്‌, ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ അലീം ദാര്‍ പറയുന്നു.

ഈ ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ ആളുകള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടു. ലാഹോറിലെ പിയ റോഡില്‍ എനിക്കൊരു റസ്‌റ്റോറന്റ്‌ ഉണ്ട്‌. ജോലി നഷ്ടപ്പെട്ടവര്‍ക്ക്‌ ഇവിടേക്ക്‌ എത്തി സൗജന്യമായി ഭക്ഷണം കഴിക്കാം, 386 രാജ്യാന്തര ക്രിക്കറ്റ്‌ മത്സരങ്ങളില്‍ അമ്പയറായി ഇറങ്ങി റെക്കോര്‍ഡ്‌ തീര്‍ത്ത അലീം ദാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com