ടീം തഴയുന്നു, സൗത്ത്‌ ആഫ്രിക്ക വിട്ട്‌ പീഡിറ്റ്‌, ഇനി ഓഫ്‌ സ്‌പിന്‍ അമേരിക്കക്ക്‌ വേണ്ടി

സൗത്ത്‌ ആഫ്രിക്കന്‍ ടീമില്‍ ഇടം കണ്ടെത്താനുള്ള സാധ്യതകള്‍ വിരളമായതോടെയാണ്‌ അമേരിക്കയിലേക്ക്‌ ചേക്കേറുന്നത്‌ എന്ന്‌  ഓഫ്‌ സ്‌പിന്നര്‍ വ്യക്തമാക്കി
ടീം തഴയുന്നു, സൗത്ത്‌ ആഫ്രിക്ക വിട്ട്‌ പീഡിറ്റ്‌, ഇനി ഓഫ്‌ സ്‌പിന്‍ അമേരിക്കക്ക്‌ വേണ്ടി


ജൊഹന്നാസ്‌ബര്‍ഗ്‌: സൗത്ത്‌ ആഫ്രിക്കന്‍ യുവ താരം ഡെയ്‌ന്‍ പീഡിറ്റ്‌ അമേരിക്കന്‍ ക്രിക്കറ്റിലേക്ക്‌ ചേക്കേറുന്നു. സൗത്ത്‌ ആഫ്രിക്കന്‍ ടീമില്‍ ഇടം കണ്ടെത്താനുള്ള സാധ്യതകള്‍ വിരളമായതോടെയാണ്‌ അമേരിക്കയിലേക്ക്‌ ചേക്കേറുന്നത്‌ എന്ന്‌  ഓഫ്‌ സ്‌പിന്നര്‍ വ്യക്തമാക്കി.

അമേരിക്കയുടെ ആഭ്യന്തര ട്വന്റി20 ലീഗുകളില്‍ സജീവമാവുകയും, ഏകദിന ലോകകപ്പിലേക്ക്‌ അമേരിക്കക്ക്‌ യോഗ്യത നേടിക്കൊടുക്കലുമാണ്‌ ലക്ഷ്യമെന്ന്‌ പീഡിറ്റ്‌ പറഞ്ഞു. സാമ്പത്തിക നേട്ടം വരുന്നതോടെ ജീവിത ശൈലിയിലും അത്‌ പ്രതിഫലിക്കും. ഇത്‌ എനിക്ക്‌ മുന്‍പിലെത്തിയ ഒരു അവസരമാണ്‌. ഇന്ന്‌ രാവിലെയാണ്‌ അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടത്‌. അമേരിക്കയിലേക്ക്‌ ഇനി എപ്പോള്‍ പോകാനാവുമെന്ന്‌ അറിയില്ലെന്നും പീഡിറ്റ്‌ പറഞ്ഞു.

സൗത്ത്‌ ആഫ്രിക്കക്ക്‌ വേണ്ടി പീഡിറ്റ്‌ 9 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്‌. ഇങ്ങനെയൊരു തീരുമാനമെടുക്കുക എന്നത്‌ തീരെ എളുപ്പമായിരുന്നില്ലെന്നും താരം പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സൗത്ത്‌ ആഫ്രിക്കന്‍ ടീം അടുത്തൊന്നും മത്സരത്തിന്‌ എത്തുന്നില്ല. അവിടേക്ക്‌ ടീം എത്തുമ്പോള്‍ മാത്രമാണ്‌ എന്റെ ടീമിലേക്ക്‌ പരിഗണിക്കുകയെങ്കിലും ചെയ്യുക. സൗത്ത്‌ ആഫ്രിക്കയുടെ മുന്‍ പേസറായ റസ്റ്റി തെറോണാണ്‌ തന്നെ അമേരിക്കയുമായി കരാറിലൊപ്പിടാന്‍ സഹായിച്ചത്‌ എന്ന്‌ പീഡിറ്റ്‌ പറഞ്ഞു.

നിലവില്‍ കേശവ്‌ മഹാരാജ്‌, ഷംസി എന്നിവരെയാണ്‌ സൗത്ത്‌ ആഫ്രിക്ക സ്‌പിന്നര്‍മാരായി പരിഗണിക്കുന്നത്‌. 2014ലാണ്‌ പീഡിറ്ര്‌ സൗത്ത്‌ ആഫ്രിക്കക്ക്‌ വേണ്ടി അരങ്ങേറിയത്‌. 9 ടെസ്റ്റില്‍ നിന്ന്‌ താരം 26 വിക്കറ്റ്‌ വീഴ്‌ത്തിയിട്ടുണ്ട്‌. 153-5 എന്നതാണ്‌ ഷംസിയുടെ മികച്ച പ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com