പരിഭവത്തോടെ മാറി നിന്ന്‌ വളര്‍ത്തു നായ, പാട്ടു കേള്‍പ്പിച്ച്‌ മയക്കി റിഷഭ്‌ പന്ത്‌

ആദ്യം പരിഭവത്തോടെ മാറി നിന്ന വളര്‍ത്തു നായ കൂച്ചിയെ ഒടുവില്‍ പന്ത്‌ പാട്ടു കേള്‍പ്പിച്ച്‌ വരുതിയിലാക്കി.
പരിഭവത്തോടെ മാറി നിന്ന്‌ വളര്‍ത്തു നായ, പാട്ടു കേള്‍പ്പിച്ച്‌ മയക്കി റിഷഭ്‌ പന്ത്‌


ലോക്ക്‌ഡൗണിന്‌ ഇടയില്‍ ഇന്‍ഡോര്‍ വര്‍ക്കൗട്ട്‌ ചെയ്‌ത്‌ വിയര്‍പ്പൊഴുക്കി ഇന്ത്യന്‍ യുവതാരം റിഷഭ്‌ പന്ത്‌ ആരാധകര്‍ക്ക്‌ മുന്‍പിലേക്ക്‌ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വളര്‍ത്ത്‌ നായക്കൊപ്പമാണ്‌ പന്തിന്റെ വരവ്‌. ആദ്യം പരിഭവത്തോടെ മാറി നിന്ന വളര്‍ത്തു നായ കൂച്ചിയെ ഒടുവില്‍ പന്ത്‌ പാട്ടു കേള്‍പ്പിച്ച്‌ വരുതിയിലാക്കി.

ആദ്യം പന്തിനടുത്തേക്ക്‌ എത്താന്‍ വിസമ്മതിക്കുകയാണ്‌ കൂച്ചി. എന്നാല്‍ പന്ത്‌ വിടുന്ന ലക്ഷണമില്ല. ഫോമിലേക്ക്‌ എത്തിയതോടെ ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പറുടെ അടുത്തേക്ക്‌ സ്‌നേഹത്തോടെ കൂച്ചിയെത്തി. ഹെഡ്‌സെറ്റില്‍ പാട്ടുകെട്ട്‌ പന്ത്‌ മതിമയങ്ങിയിരുന്നപ്പോള്‍ സ്‌പീക്കറില്‍ കൂച്ചിക്കും പാട്ടെത്തി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com