പവര്‍പ്ലേയിലെ വെടിക്കെട്ട്‌ വീരന്മാര്‍ ആരെല്ലാം? കോഹ്‌ലിയേയും ഗെയ്‌ലിനേയും ഒഴിവാക്കി, മൂന്ന്‌ പേരെ തെരഞ്ഞെടുത്ത്‌ ബ്രാഡ്‌ ഹോഗ്‌

ഓസീസ്‌ മുന്‍ താരം ബ്രാഡ്‌ ഹോഗ്‌ ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കിയപ്പോള്‍ ആരാധകര്‍ അതില്‍ തൃപ്‌തരായില്ല.
പവര്‍പ്ലേയിലെ വെടിക്കെട്ട്‌ വീരന്മാര്‍ ആരെല്ലാം? കോഹ്‌ലിയേയും ഗെയ്‌ലിനേയും ഒഴിവാക്കി, മൂന്ന്‌ പേരെ തെരഞ്ഞെടുത്ത്‌ ബ്രാഡ്‌ ഹോഗ്‌


ഐപിഎല്ലിലെ പവര്‍പ്ലേയില്‍ വെടിക്കെട്ട്‌ തീര്‍ക്കാന്‍ കരുത്തുള്ള മൂന്ന്‌ താരങ്ങള്‍ ആരെല്ലാം? ഓസീസ്‌ മുന്‍ താരം ബ്രാഡ്‌ ഹോഗ്‌ ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കിയപ്പോള്‍ ആരാധകര്‍ അതില്‍ തൃപ്‌തരായില്ല.

വെടിക്കെട്ട്‌ ബാറ്റ്‌സ്‌മാന്‍ ക്രിസ്‌ ഗെയ്‌ലിന്റേയും, റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനായി ഇന്നിങ്‌സ്‌ ഓപ്പണ്‍ ചെയ്യുന്ന കോഹ്‌ ലിയുടേയിം പേര്‌ ഹോഗ്‌ ഒഴിവാക്കി. സണ്‍റൈസേഴ്‌സിന്റെ നായകന്‍ ഡേവിഡ്‌ വാര്‍ണര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ താരം സുരേഷ്‌ റെയ്‌ന, രാജസ്ഥാന്‍ റോയല്‍സ്‌ താരം ജോസ്‌ ബട്ട്‌ലര്‍ എന്നിവരുടെ പേരാണ്‌ ഹോഗ്‌ തെരഞ്ഞെടുത്തത്‌.

കൂറ്റന്‍ ഷോട്ടുകള്‍ക്ക്‌ മുതിരാതെ നൂതനമായ ഷോട്ടുകള്‍ കളിച്ച്‌ റണ്‍റേറ്റ്‌ ഉയര്‍ത്തുന്ന പതിവാണ്‌ ബട്ട്‌ലറില്‍ ഹോഗ്‌ ചൂണ്ടിക്കാണിക്കുന്നത്‌. ബൗളര്‍മാരെ തെരഞ്ഞ്‌ പിടിച്ച്‌ ആക്രമിക്കാനും, പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിന്‌ തുണയാവാനുമുള്ള കരുത്താണ്‌ റെയ്‌നയില്‍ ഹോഗ്‌ എടുത്തു കാണിക്കുന്നത്‌. എന്നാല്‍ കോഹ്‌ ലിയുടേയും ക്രിസ്‌ ഗെയ്‌ലിന്റേയും പേര്‌ ഒഴിവാക്കിയ ഹോഗിന്റെ പ്രതികരണത്തില്‍ ആരാധകര്‍ അതൃപ്‌തി വ്യക്തമാക്കുന്നുണ്ട്‌.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com