'വിട്ടുകൊടുക്കില്ല നമ്മൾ'; കോവിഡിനെതിരെ പാട്ടിലൂടെ പോരാട്ടവുമായി വിൻഡീസ് സൂപ്പർ താരം (വീഡിയോ)

'വിട്ടുകൊടുക്കില്ല നമ്മൾ'; കോവിഡിനെതിരെ പാട്ടിലൂടെ പോരാട്ടവുമായി വിൻഡീസ് സൂപ്പർ താരം 
'വിട്ടുകൊടുക്കില്ല നമ്മൾ'; കോവിഡിനെതിരെ പാട്ടിലൂടെ പോരാട്ടവുമായി വിൻഡീസ് സൂപ്പർ താരം (വീഡിയോ)

സെന്റ് ലൂസിയ: കൊറോണ വൈറസ് വ്യാപനം ലോകത്തെ മുഴുവൻ പിടിച്ചുലയ്ക്കുമ്പോൾ പാട്ടിലൂടെ പോരാട്ടവുമായി എത്തിയിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ. മികച്ച ഗായകന്‍ കൂടിയായ ബ്രാവോ കൊവിഡ് 19നെക്കുറിച്ച് പാട്ടൊരുക്കിയാണ് പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ബ്രാവോ പാട്ട് ആരാധകര്‍ക്കായി പങ്കുവെച്ചു.

ഈ മഹാമാരിക്കു മുന്നില്‍ നമ്മള്‍ കീഴടങ്ങില്ലെന്നും ഈ പ്രതിസന്ധിയില്‍ ഒരു പോസിറ്റീവ് സംഗീതം ആസ്വദിക്കാമെന്നുമുള്ള കുറിപ്പോടെയാണ് വിൻഡീസ് ഓൾറൗണ്ടർ പാട്ട് പങ്കുവെച്ചത്. #StayHomeStaySafe എന്ന ഹാഷ്ടാഗും ഈ കുറിപ്പിനൊപ്പമുണ്ടായിരുന്നു. 'വിട്ടുകൊടുക്കില്ല നമ്മൾ' എന്നാണ് പാട്ടിന്റെ പേര്.

കൊവിഡ് 19 ബാധിച്ച് 28,000ത്തിലേറെ പേരാണ് ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ആറു ലക്ഷത്തിലധികം ആളുകളെ രോഗം ബാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com