2007 ലെ ലോകകപ്പ്‌ ഹീറോ, കോവിഡ്‌ 19നെ മലര്‍ത്തിയടിക്കാനും മുന്‍പിലുണ്ട്‌ കാക്കിയണിഞ്ഞ്‌ ജോഗീന്ദര്‍ ശര്‍മ

ട്വന്റി20 ലോക കിരീടം ഇന്ത്യയിലേക്ക്‌ എത്തിച്ച ബൗളര്‍ രാജ്യം മറ്റൊരു പ്രതിസന്ധിയെ നേരിടുമ്പോള്‍ മുന്‍പില്‍ തന്നെയുണ്ട്‌...
2007 ലെ ലോകകപ്പ്‌ ഹീറോ, കോവിഡ്‌ 19നെ മലര്‍ത്തിയടിക്കാനും മുന്‍പിലുണ്ട്‌ കാക്കിയണിഞ്ഞ്‌ ജോഗീന്ദര്‍ ശര്‍മ


2007 ട്വന്റി20 ലോകകപ്പ്‌ ഫൈനലിലെ അവസാന ഓവര്‍. എന്തുകൊണ്ട്‌ ജോഗിന്ദര്‍ ശര്‍മയുടെ കൈകളിലേക്ക്‌ പന്ത്‌ നല്‍കിയെന്ന്‌ കിരീടം ഉയര്‍ത്തിയതിന്‌ പിന്നാലെ ധോനിക്ക്‌ നേരെ ചോദ്യമെത്തിയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളോട്‌ പടവെട്ടി ഇതുവരെ എത്തിയ വ്യക്തിയാണ്‌ ജോഗീന്ദര്‍. ആ കരുത്താണ്‌ അവിടെ നമുക്ക്‌ വേണ്ടിയിരുന്നത്‌ എന്നായിരുന്നു ധോനിയുടെ വാക്കുകള്‍. ട്വന്റി20 ലോക കിരീടം ഇന്ത്യയിലേക്ക്‌ എത്തിച്ച ബൗളര്‍ രാജ്യം മറ്റൊരു പ്രതിസന്ധിയെ നേരിടുമ്പോള്‍ മുന്‍പില്‍ തന്നെയുണ്ട്‌...

ഈ സമയം ഇന്ത്യയുടെ നീല ജേഴ്‌സിക്ക്‌ പകരം കാക്കി കുപ്പായമാണ്‌. കോവിഡ്‌ 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിയിരിക്കുകയാണ്‌ ജോഗീന്ദര്‍ ശര്‍മ. ഹരിയാന പൊലീസില്‍ ഡെപ്യൂട്ടി സുപ്പീരിന്റെഡന്റാണ്‌ ജോഗീന്ദര്‍ ഇപ്പോള്‍. തന്നാല്‍ കഴിയുന്ന സേവനവുമായെത്തിയ ജോഗീന്ദറിനെ സല്യൂട്ട്‌ ചെയ്‌ത്‌ ഐസിസിയുമെത്തി.
 

2007ല്‍ ലോകകപ്പ്‌ ഹീറോ, 2020ല്‍ യഥാര്‍ഥ ജീവിതത്തിലെ ഹീറോ എന്നാണ്‌ ഐസിസി കുറിച്ചത്‌. ട്വന്റി20 ലോകകപ്പ്‌ ഫൈനലിലെ ജോഗീന്ദറിന്റെ ചിത്രവും, പൊലീസ്‌ യൂണിഫോമില്‍ മാസ്‌ക്‌ ധരിച്ച്‌ ഡ്യൂട്ടി ചെയ്യുന്നതിന്‌ ഇടയിലെ ചിത്രവും ഐസിസി ആരാധകരുമായി പങ്കുവെച്ചു.

2004ല്‍ ബംഗ്ലാദേശിന്‌ എതിരെയാണ്‌ ഏകദിനത്തില്‍ ജോഗീന്ദര്‍ ശര്‍മ അരങ്ങേറിയത്‌. കളിച്ചതാവട്ടെ 4 ഏകദിനവും നാല്‌ ട്വന്റി20യും മാത്രം. 2007ലാണ്‌ ജോഗീന്ദര്‍ അവസാനമായി ഇന്ത്യക്ക്‌ വേണ്ടി കളിച്ചത്‌. എന്നാല്‍ 2017 വരെ ജോഗീന്ദര്‍ ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റില്‍ തുടര്‍ന്നു. ഡോമസ്‌റ്റിക്‌ ക്രിക്കറ്റില്‍ 412 വിക്കറ്റും ജോഗീന്ദര്‍ വീഴ്‌ത്തിയിട്ടുണ്ട്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com