അന്ന്‌ കര്‍ഷകര്‍ക്കൊപ്പം, ഇന്ന്‌ നാടിനെ കോവിഡ്‌ പിടികൂടുമ്പോഴും ഒപ്പമുണ്ട്‌; 10 ലക്ഷം രൂപ നല്‍കി രഹാനെ

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ രഹാനെ 10 ലക്ഷം രൂപ നല്‍കി
അന്ന്‌ കര്‍ഷകര്‍ക്കൊപ്പം, ഇന്ന്‌ നാടിനെ കോവിഡ്‌ പിടികൂടുമ്പോഴും ഒപ്പമുണ്ട്‌; 10 ലക്ഷം രൂപ നല്‍കി രഹാനെ


കോവിഡ്‌ 19 നേരിടുന്നതിന്‌ സഹായ ഹസ്‌തവുമായി ഇന്ത്യന്‍ താരം അജങ്ക്യ രഹാനെ. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ രഹാനെ 10 ലക്ഷം രൂപ നല്‍കി.

ഇത്‌ എന്റെ ചെറിയ സഹായം. ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്നെ കൊണ്ട്‌ കഴിയുന്ന സഹായമെല്ലാം ചെയ്യും. എല്ലാവരും വീടുകളില്‍ തന്നെയിരിക്കുക. സുരക്ഷിതമായിരിക്കുക, രഹാനെ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ കര്‍ഷകര്‍ക്ക്‌ രഹാനെ സഹായഹസ്‌തവുമായി എത്തിയതും ആരാധകര്‍ ഈ സമയം ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com