ലോക്ക്‌ഡൗണ്‍ പ്രഖ്യാപനത്തിന്‌ മുന്‍പേ കുടിയേറ്റ തൊഴിലാളികളെ കുറിച്ച്‌ ആലോചിക്കണമായിരുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഹര്‍ഭജന്‍ സിങ്‌

ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്‌ മുന്‍പ്‌ തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമായിരുന്നു എന്ന്‌ ഹര്‍ഭജന്‍ പറഞ്ഞു
ലോക്ക്‌ഡൗണ്‍ പ്രഖ്യാപനത്തിന്‌ മുന്‍പേ കുടിയേറ്റ തൊഴിലാളികളെ കുറിച്ച്‌ ആലോചിക്കണമായിരുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഹര്‍ഭജന്‍ സിങ്‌


ന്യൂഡല്‍ഹി: ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക്‌ വേണ്ടി പദ്ധതി തയ്യാറാക്കാതിരുന്ന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിങ്‌. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്‌ മുന്‍പ്‌ തന്നെ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമായിരുന്നു എന്ന്‌ ഹര്‍ഭജന്‍ പറഞ്ഞു.

അവര്‍ക്ക്‌ താമസിക്കാന്‍ ഇടമില്ല, കഴിക്കാന്‍ ഭക്ഷണമില്ല, ജോലിയില്ല. അവര്‍ക്ക്‌ ഭക്ഷണവും ജോലിയും ലഭിക്കുന്നത്‌ സര്‍ക്കാര്‍ ഉറപ്പാക്കണമായിരുന്നു. ഇപ്പോളവര്‍ക്ക്‌ അവരവരുടെ വീടുകളിലേക്ക്‌ മടങ്ങി പോവണം എന്നാണ്‌. ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്‌ത വിധം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന്‌ ഹര്‍ഭജന്‍ സിങ്‌ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട്‌ പറഞ്ഞു.

നഗരങ്ങള്‍ ലോക്ക്‌ഡൗണ്‍ ചെയ്യുന്ന വിധത്തിലേക്ക്‌ കാര്യങ്ങള്‍ എത്തുമെന്ന്‌ ആരും കരുതിയില്ല. എല്ലാം പെട്ടെന്നായതോടെ അവരുടെ കാര്യം ആലോചിക്കാന്‍ ഭരണകൂടത്തിനും കഴിഞ്ഞില്ല. അവരുടെ സ്വന്തം ആളുകള്‍ക്കൊപ്പം നില്‍ക്കുന്നതിന്‌ വേണ്ടിയാണ്‌ ഇപ്പോളവര്‌ വീടുകളിലേക്ക്‌ പോവാന്‍ അനുവദിക്കണം എന്ന്‌ ആവശ്യപ്പെടുന്നത്‌, ഹര്‍ഭജന്‍ സിങ്‌ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com