ആളുകളോട്‌ വീട്ടിലിരിക്കാന്‍ അഭ്യര്‍ഥിച്ച്‌ ട്വീറ്റ്‌, പിന്നാലെ ആഡംബര കാറുമായി നിരത്തിലിറങ്ങി ഫുട്‌ബോള്‍ താരം, കുട്ടയിടി

മദ്യലഹരിയില്‍ തന്റെ വാഹനം മറ്റ്‌ കാറുകള്‍ക്കിടയിലേക്ക്‌ ഇടിച്ചുകയറ്റി അപകടം സൃഷ്ടിക്കുകയും ചെയ്‌തു താരം
ആളുകളോട്‌ വീട്ടിലിരിക്കാന്‍ അഭ്യര്‍ഥിച്ച്‌ ട്വീറ്റ്‌, പിന്നാലെ ആഡംബര കാറുമായി നിരത്തിലിറങ്ങി ഫുട്‌ബോള്‍ താരം, കുട്ടയിടി


മിഡ്‌ലാന്‍ഡ്‌: സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട്‌ വീട്ടില്‍ സുരക്ഷിതമായിരിക്കാനായിരുന്നു ആസ്‌റ്റണ്‍ വില്ല താരം ജാക്ക്‌ ഗ്രീലിഷിന്റെ വാക്കുകള്‍. എന്നാല്‍ കോവിഡ്‌ 19ന്റെ ഭീതിക്കിടയില്‍ വീട്ടിലിരിക്കാന്‍ തയ്യാറായില്ലെന്ന്‌ മാത്രമല്ല, മദ്യലഹരിയില്‍ തന്റെ വാഹനം മറ്റ്‌ കാറുകള്‍ക്കിടയിലേക്ക്‌ ഇടിച്ചുകയറ്റി അപകടം സൃഷ്ടിക്കുകയും ചെയ്‌തു താരം.

രാത്രി മുഴുവന്‍ പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ചതിന്‌ ശേഷമായിരുന്നു തന്റെ റേഞ്ച്‌ റോവറുമായി താരം നിരത്തിലിറങ്ങിയത്‌ എന്ന്‌ ദി സണ്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പാര്‍ക്കിങ്‌ ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റ്‌ വാഹനങ്ങളില്‍ ഇടിച്ചതോടെ സമീപവാസികളും ആസ്റ്റണ്‍വില്ല മധ്യ നിര താരവും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
 

സംഭവത്തില്‍ മിഡ്‌ലാന്‍ഡ്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന്‌ പുറത്തിറങ്ങിയതില്‍ താരം ഖേദം പ്രകടിപ്പിച്ചു. ആളുകള്‍ കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ തന്നെ തങ്ങുമ്പോള്‍ സെലിബ്രിറ്റികളില്‍ നിന്ന്‌ ഇത്തരം സമീപനം ഉണ്ടാവുന്നതിനെതിരെ യുകെയില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com