കോവിഡ്‌ 19ല്‍ വിറങ്ങലിച്ച സാംഗ്ലിയില്‍ സ്‌മൃതി മന്ദാന, ക്വാറന്റീനില്‍ തുടരുന്നു, ആരോഗ്യനില പരിശോധിക്കുന്നതായി അധികൃതര്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ താരം സ്‌മൃതി മന്ദാനയോട്‌ ഹോം ക്വാരന്റീനില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി അധികൃതര്‍
കോവിഡ്‌ 19ല്‍ വിറങ്ങലിച്ച സാംഗ്ലിയില്‍ സ്‌മൃതി മന്ദാന, ക്വാറന്റീനില്‍ തുടരുന്നു, ആരോഗ്യനില പരിശോധിക്കുന്നതായി അധികൃതര്‍


സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ താരം സ്‌മൃതി മന്ദാനയോട്‌ ഹോം ക്വാരന്റീനില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി അധികൃതര്‍. മഹാരാഷ്ട്രയില്‍ കോവിഡ്‌ 19 കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സാംഗ്ലിയിലാണ്‌ മന്ദാന ഇപ്പോഴുള്ളത്‌. സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ 20 അംഗങ്ങള്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

കൂടുതല്‍ പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ സിറ്റിയില്‍ കടുത്ത സുരക്ഷാ നടപടികളാണ്‌ സ്വീകരിക്കുന്നത്‌. ഓസ്‌ട്രേലിയയില്‍ നിന്ന്‌ ട്വന്റി20 ലോകകപ്പ്‌ കഴിഞ്ഞ്‌ തിരിച്ചെത്തിയതിന്‌ ശേഷം മുംബൈയിലായിരുന്നു മന്ദാന. മാര്‍ച്ച്‌ 23ന്‌ സാംഗ്ലിയിലേക്ക്‌ പോന്നു. മുംബൈയില്‍ നിന്ന്‌ സാംഗ്ലിയിലേക്ക്‌ മന്ദാന എത്തിയ സമയം തന്നെ കോവിഡ്‌ 19 കേസുകള്‍ സംസ്ഥാനത്ത്‌ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ മുംബൈയില്‍ നിന്ന്‌ എത്തിയതിന്റെ കൂടി പശ്ചാത്തലത്തില്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ മന്ദാനയോട്‌ നിര്‍ദേശിച്ചത്‌ എന്ന്‌ സാംഗ്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഹെല്‍ത്ത്‌ ഓഫീസര്‍ പറഞ്ഞു.

മന്ദാനയുടെ ആരോഗ്യം സംരക്ഷിച്ച വിവരങ്ങള്‍ ഓരോ 24 മണിക്കൂറിന്‌ ഇടയിലും ശേഖരിക്കുന്നുണ്ട്‌. മഹാരാഷ്ട്രയില്‍ കോവിഡ്‌ 19 ബാധിച്ച്‌ ഇതുവരെ പത്ത്‌ പേരാണ്‌ മരിച്ചത്‌. 238 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. രാജ്യത്ത്‌ ആകെ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 32 ആണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com